ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കറുത്ത ഗൌളി

യൂസഫ്‌. എ. കെ.

ഒരു തീരമുരക്കെ കരയുന്നു
കടലിന്റെ സാന്ത്വനം പുണരുവാന്‍
ഒരു റാവു പതിയെ ചിണുങ്ങുന്നു
പുലരൊളിപ്പാത തെളിയും വരെ.
ഒരു കാറ്റ് കാടിനെ പുണരുന്നു
അമരത്വ രഥതിലേറുവാന്‍
ഒരു നദി കുന്നിനെ കുണ്‌ക്കിട്ടു
തെളിനീര്പൂക്കളെ തടവിലാക്കീടുവാന്‍

എന്റെ സിരകളില്‍ തിരമാലയുരയുന്നു
വിരല്‍സ്പര്‍ശം വീണ വേണു പോലെ
ഹൃദയ വീഥിയിലിരമ്പുന്ന കാറ്റ്
തീമഴ പെയ്യുവാന്‍ തിടുക്കപെടുന്നു.
ഓര്‍മയില്‍ ഉണരുന്ന ഹരിത മലകള്‍
പാടം  മുറിച്ചു കിടക്കുന്നു.
താലോലം പാടിയ നദികള്‍
നീര്‍ വറ്റി മരിക്കുന്നു.
ചുവടുകള്‍ മാറിയ സമയത്തെ നോക്കി
ഒരു കറുത്ത ഗൌളി പല്ലിളിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.

കൂടില്ലാത്ത കവിയുടെ കൂടുവിടല്‍

കവി അയ്യപ്പന്‍ ഒരു കൂടില്ലാത്ത ഓര്‍മയായി. വെയില്‍ തിന്ന ഒരു പക്ഷിയുടെ കൂടില്ലാത്ത ഓര്‍മ്മകള്‍ നമ്മെ ചിലരെയെങ്കിലും വേട്ടയാടും. ഒരു സര്‍ഗത്മാവിനു എന്തിനാണ് ഒരു കൂട്? എത്രയെത്ര കവികളും സര്‍ഗധനരായ മനുഷ്യരും അങ്ങനെ വീടില്ലാതെ കൂടില്ലാതെ ആകാശത്തിന്റെ അനന്തമായ കൂരയ്ക് കീഴില്‍ അങ്ങനെ ഒറ്റയ്ക്ക് കഴിയുന്നു? കൂടുകള്‍ വിട്ടു അനന്ത വിഹായസ്സിലേക്ക് തീര്‍ത്ഥാടനം പോയ/പോകുന്ന എത്ര മനുഷ്യര്‍? സൂഫിമാര്‍ സന്യാസികള്‍ അങ്ങനെ പേരെടുത്തു പറയാന്‍ കഴിയാത്ത എത്രയോ പേര്‍. അവനും അങ്ങനെ തന്നെയായിരുന്നു. ഇപ്പോള്‍ ഒരു നക്ഷത്രമായി നമ്മെ നോക്കി മദ്യലഹരിയുടെ അനന്തമേഘങ്ങലില്‍ അവന്‍ നമ്മോടു ചിരിക്കുന്നുണ്ടാവാം. നീ ഇനി അനശ്വരന്‍- ഇതുവരെ നശ്വരനും. ഭാഗ്യം, ഇനി നിനക്ക് ആരും ഒന്നും നിഷേദ്ധിക്കില്ലല്ലോ!

സത്യത്തിന്റെ ഒരു നിമിഷം

(ചെറുകഥ)     ഖൈരിയ അല്‍ സഖ്‌അഫ് (സൗദി അറേബ്യ) വിവ. യൂസുഫ്.എ.കെ. വസന്തത്തിന്റെ നാളുകളായിരുന്നു അത്.... മുമ്പ് പോയിരുന്നത് പോലെ തന്നെ.  നേരം അളക്കുന്നതില്‍ അവള്‍ക്ക് വലിയ താല്പര്യമില്ലായിരുന്നു-- മാസങ്ങള്‍, ആഴ്ചകള്‍,  ദിവസങ്ങള്‍, മണിക്കൂറുകള്‍, മിനുട്ടുകള്‍,  അല്ലെങ്കില്‍ സെക്കണ്ടുകള്‍ എന്നിങ്ങനെ.   വലിയ ഘടികാരം തൂങ്ങി നില്‍ക്കുന്ന ഒരു ചുമരിനരികെ  സമയത്തിന്റെ പദ്ധതിയില്‍ കുരുങ്ങി ചില നിമിഷങ്ങള്‍ അവള്‍ തരിച്ചു നിന്നു. മുന്‍ തലമുറകളില്‍ ഉണ്ടായിരുന്നതുപോലെ  പ്രൌഡഗംഭീരമായ  ഒരുതരം ഘടികാരമായിരുന്നു അതും - പഴയതും, മരത്തില്‍ നിര്‍മ്മിച്ചതും, വീടിന്റെ നിഴലിരുള്‍ വീഴ്ത്തുന്ന ലോകത്തിന്റെ ഗൌരവത്തെ വിളിച്ചോതുന്നതും. അവള്‍ അയാളെ നോക്കി.ഒരിക്കലും എന്തുകൊണ്ട് ഇതേപറ്റി ഇതുവരെ അയാളോട് സംസാരിക്കാന്‍ ശ്രമിച്ചില്ലെന്ന്  അവള്‍ ആലോചിച്ചു. അയാള്‍ക്ക് ഏകദേശം  അമ്പത് വയസ്സ് പ്രായമുണ്ടായിരുന്നു. ഒരു ഒഴുക്കന്‍  കുപ്പായമ...