ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജുതുരൂന

ജുതുരൂന
നദിയ ബര്‍ഹൌം

    ചിന്തിക്കുമ്പോള്‍  അസാധാരണവും അനുഭവിക്കുമ്പോള്‍ ഭീകരവുമാണ് പ്രവാസം.ഒരു വ്യക്തിക്കും അവന്റെ ജന്മ ദേശത്തിനുമിടയിലും, സ്വത്വത്തിനും അതിന്റെ യഥാര്‍ത്ഥ വാസ സ്ഥലത്തിനും തമ്മില്‍ ഒരിക്കലും ഉണക്കാന്‍ കഴിയാത്ത അസഹനീയ മുറിവുണ്ടാക്കു ന്ന ഒന്നാണത്. അനിവാര്യമായ ദുഃഖം ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല.   ------- എഡ്‌വേര്‍ഡ്  സയെദ്.

          "എനിക്കുള്ള  ഉത്തരവ് അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്"

വസ്ത്രമുരിയാന്‍ ആവശ്യപ്പെടുമ്പോള്‍   ജോര്‍ദാനും പലെസ്തീനും ഇടയിലുള്ള അലെന്ബീ അതി ര്‍ത്തിയില്‍ വെച്ച് ഒരു സൈനികന്‍ എന്റെ പിതാവിനോട് പറഞ്ഞു. പാസ്പോര്ടുകള്‍ പരിശോ ധിക്കുമ്പോള്‍ ഞങ്ങളുടെ അറബി കുടുംബപ്പേര്  ശ്രദ്ധിച്ചയുടനെ വസ്ത്രമഴിച്ചുള്ള ഒരു സാധാര ണ ശരീരപരിശോധനയ്ക്കായി  സൈനികര്‍ വേര്‍തിരിച്ചു. ഫലെസ്തീനിലേക്കുള്ള എന്റെ വേനല്‍ കാല സന്ദര്‍ശന വേളകളില്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക്കുന്ന വാക്കുകളാണിവ. 

     എനിയ്ക്കന്നു അഞ്ചു വയസ്സായിരുന്നു പ്രായം; അതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന്  പൂര്‍ണമായി അറിയില്ലായിരുന്നു. ഞങ്ങളോട് ഈ ആളുകള്‍ ആവശ്യപ്പെടുന്നതൊക്കെ എന്തിനാണ് നാം ശ്രദ്ധിക്കുന്നത്?
  
         മിക്കവാറും എല്ലാ ഗ്രീഷ്മത്തിലും ഞാനും കുടുംബവും - ബാപ്പ, ഉമ്മ, സഹോദരന്‍,സഹോദരി-ജോര്‍ദാനിലൂടെ ഫലെസ്തീനിലെയ്ക്ക് യാത്ര ചെയ്യുമായിരുന്നു. അല്‍ മല്‍ഹ പ്രദേശത്ത് ജനിച്ചു വളര്‍ന്ന എന്റെ കുടുംബത്തിനു 1948ല്‍ ആ ഗ്രാമത്തില്‍ നിന്ന് വേര്‍പെട്ടു എന്നെന്നേയ്ക്കുമായി വെസ്റ്റ്ബാങ്കിലെ ബെത്ലെഹെമില്‍ അഭയം തേടേണ്ടി വന്നു. 1967ല്‍ പിതാവിനും അദ്ദേഹത്തി ന്‍റെ കുടുംബത്തിലെ മറ്റു ചിലര്‍ക്കും വീണ്ടും അവിടെ നിന്നും ഓടി പോകേണ്ടി വന്നു. വെസ്റ്റ് ബാങ്കി ലേയ്ക്ക് തിരിച്ചു വരാനുള്ള അവസരവും സ്വന്തം വീടും വിട്ടു ഈ തവണ ഓടിപ്പോയത് ജോര്‍ദാ നിലേയ്ക്ക് . 

     പിന്നീട് പിതാവ് അമേരിക്കയില്‍ പഠനം തുടര്‍ന്നു അവിടെ സ്ഥിര താമസമാക്കി. ലോകം മുഴുവന്‍ ചിതറി തെറിച്ചു നില്‍ക്കുന്ന - അമ്മാവന്‍മാര്‍  ഫ്രാങ്ക്ഫെര്ട്ടിലും, രാമെള്ളയിലും, ദുബായി ലും, അമ്മാനിലും; ലെയ്തൂനിയയില്‍ ഒരു അമ്മായി, കാലിഫോര്‍ണിയയില്‍ എന്റെ പിതാവും - ഞങ്ങളുടെ കുടുംബം യഥാര്‍ത്ഥത്തില്‍ ഫലെസ്ടീനികള്‍!
     എന്റെ പിതാവ് ഈ അവസ്ഥയെ പ്രതിരോധിച്ചത് വസ്തുതകളിലൂടെയാണ് -  അദ്ദേഹം എന്നോടെപ്പോഴും പറയും: 
      "നാദിയ, നീ വിജ്ഞാനം കൊണ്ട് കരുത്ത് നേടുക". 
    ഞങ്ങള്‍ക്ക് തിരിച്ചടിക്കാനുള്ള വഴികളില്‍ ഒന്നായിരുന്നു അത്. ഫലെസ്തീനിലെക്കുള്ള വേനല്‍ കാല യാത്രയില്‍ എനിക്ക് അദ്ദേഹം നല്‍കിയിരുന്ന അറിവിന്‌ വിലയിടാനോ ഒരു പാഠപുസ്തകം ആയി കരുതാനോ കഴിയാത്തത്ര വിലപ്പെട്ടതായിരുന്നു. ക്ലാസ്സ്മുറിയുടെയും ദേശത്തിന്റെയും അതിര്‍ത്തികള്‍ മായ്ച്ചു കളയുന്ന ഒരു വിദ്യാഭ്യാസമായിരുന്നു അത്. കുട്ടിക്കാലത്ത് ഗാസ മുനമ്പിലേ ക്കും, വെസ്റ്റ് ബാന്കിലെക്കുമുള്ള സന്ദര്‍ശന കാലത്തുള്ള എന്റെ അനുഭവങ്ങള്‍ വീട്, സ്വത്വം, അഭിമാനം, യുക്തി എന്നിങ്ങനെയുള്ള ബോധം എന്നില്‍ ഉത്പാദിപ്പിച്ചു; ആ നിമിഷങ്ങളിലും ഓര്‍മകളിലും ആണ് എന്റെ വേരുകള്‍ വളര്‍ന്നു വന്നത്. 
    എന്നില്‍ ആഴത്തില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം മാത്രമാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ള തെങ്കിലും ഫാലെസ്തീനിലെ വേനല്‍ക്കാലം ധാരാളം ഓര്‍മ്മകള്‍ കൊണ്ട് വരുന്നു.

    അമ്തി ഖദീജ ചുടാറുള്ള റൊട്ടിയുടെ ഗന്ധം അനുഭവിക്കുമ്പോള്‍ പെട്ടെന്ന് വീടിലെത്തിയതു പോലെ എനിക്ക് തോന്നും. അമ്തിയുടെ അടുത്ത് നിന്നും അല്പം അകലെ തണുത്ത കല്പടവുകളില്‍ ഞാനിരിക്കുന്നു. കുഴച്ച മാവുപയോഗിച്ചു വലിയ അടുപ്പില്‍ അഭ്യാസം കാണിക്കുന്നത് കൌതുക ത്തോടെ ഞാന്‍ നോക്കി നില്‍ക്കും.  വര്‍ഷങ്ങളോളം പരിശീലനം നേടിയ ഒരാള്‍ക്ക് മാത്രമേ അത് പോലെ റൊട്ടി ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ എന്നതാണ് അതിനു കാരണം. ആദ്യത്തെ റൊട്ടി തന്നെ എനിയ്കായി അവര്‍ നീക്കി വച്ചിരിക്കും. 
        ഒരു കയ്യില്‍ ചൂടുള്ള റൊട്ടിയും മറുകയ്യില്‍ സാ അത്തറും (zaatar) ആയി ഞാനിരിക്കും. ഞങ്ങളുടെ രണ്ടാളുടെയും മുഖത്ത് ഏറ്റവും സംതൃപ്തി നിറഞ്ഞ പുഞ്ചിരി; ആദ്യത്തെ റൊട്ടി എത്ര രുചികരമായിരുന്നു എന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും അറിയാമായിരുന്നു. വീടിനടുത്തുള്ള എല്ലാവരും ചൂടുള്ള റൊട്ടിയുടെ സ്വാദ് നുണയാന്‍ അവിടെ ഉല്കര്‍ഷത്തോടെ തടിച്ചു കൂടും.

     പകല്‍ സമയങ്ങളില്‍ അമ്മാവനോടൊത്തു ചിലവഴിക്കും. ആരാണ് ഏറ്റവും കൂടുതല്‍ തേളുക ളെ കണ്ടെത്തി പിടിക്കുന്നതെന്നു നോക്കുകയായിരുന്നു ഞങ്ങള്‍. ഞാനും സഹോദരിയും ഓടി നടക്കും, ഓരോ കല്ലുകളും വേഗത്തില്‍ മറിച്ചിട്ടു അതിന്നടിയില്‍ എന്താണ് ഒളിഞ്ഞിരിക്കുന്ന തെന്ന് നോക്കും. 
      എട്ടുകാലുകളുള്ള ഞങ്ങളുടെ ചങ്ങാതികള്‍ ഒളിഞ്ഞിരിക്കുന്നതു, ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങിയ കല്ലുകള്‍ക്ക് അടിയിലായിരുന്നു. വര്‍ഷങ്ങള്‍ പോകെ ഞങ്ങള്‍ കണ്ടെത്തിക്കൊണ്ടിരുന്ന തേളുക ളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. ഞങ്ങളുടെ ഭാഗത്ത്‌ നിന്നുള്ള ശ്രമം കുറഞ്ഞത്‌ കൊണ്ടാണി ങ്ങനെ സംഭവിക്കുന്നതെന്ന് ഞങ്ങള്‍ സംശയിച്ചു. 
       ഒലിവ് മരങ്ങളെ ചൂണ്ടി അവയുടെ ചില്ലകളുടെ അഗാധമായ മടക്കുകളില്‍ സ്ഥിതി ചെയ്യുന്ന മൃദുലമായ പക്ഷിക്കൂടുകള്‍ കാണിച്ചു കൊണ്ട് ഞങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന സമ്പന്നമായ പ്രകൃതി യെക്കുറിച്ച് അദ്ദേഹം അറിവ് പകര്‍ന്നു തരും. സാഹത്തരും ശതാവരിക്കിഴങ്ങുകളുടെ വേരുമൊ ക്കെ പറിച്ചു തരും. കുറച്ചു സമയം കൊണ്ട് ഇവയൊക്കെ പറിച്ചെടുക്കാന്‍ ഞാനും പഠിച്ചു. വീട്ടില്‍ കൊണ്ടുവന്നു അതെല്ലാം വലിയ കമ്പിളിയിലാക്കി ആമ്തോയ്കു വേണ്ടി അടുക്കളയുടെ പുറത്തുള്ള മുറ്റത്തു വെയില്‍ കൊള്ളിക്കും.
     വര്‍ഷങ്ങള്‍ കൊഴിയവേ മലയടിവാരങ്ങളുടെ മുകളിലായി കൂടുതല്‍ കൂടുതല്‍ ഇസ്രായേലി കെട്ടിടങ്ങള്‍ ഞങ്ങളെ തുറിച്ചു നോക്കാന്‍ തുടങ്ങി. ഞങ്ങള്‍ മേഞ്ഞു നടക്കാറുള്ള ഭൂമി കയ്യേറി ആയി രുന്നു ഇങ്ങനെ കെട്ടിടങ്ങള്‍ പൊക്കിയത്.
       തണ്ണിമത്തനും വെളുത്ത പാല്കട്ടിയും അലസമായി കടിച്ചും നെസ്കഫെയും അറബി കഹ് വയും ചായയുമൊക്കെ നിര്‍ത്താതെ കുടിച്ചും ഗ്രീഷ്മ രാത്രികളില്‍ സമയം ചെലവിടുമ്പോള്‍ എനിക്കും ചുറ്റും മൂളിനടന്നിരുന്ന കൊതുകുകളോട് ഞാന്‍ യുദ്ധം ചെയ്യുകയായിരുന്നു. പുരുഷന്മാര്‍ രാഷ്ട്രീയവും സ്ത്രീകള്‍ വിവാഹത്തെകുറിച്ചും വാചാലരാവും. ഓരോ വര്‍ഷവും എന്റെ അമ്മായിമാര്‍ എന്റെ വിവാഹം എപ്പോഴായിരിക്കുമെന്നു ചോദിക്കാറുണ്ട്.
       "എന്റെ പഠന ശേഷം, അമ്ടോ"
 എന്ന് ഞാന്‍ ഇപ്പോഴും ആവര്‍ത്തിക്കും. ഇനിയിപ്പോള്‍ ഗവേഷണം ചെയ്യാന്‍ തീരുമാനിച്ചാ ലെ എനിക്ക് വിവാഹം നീട്ടി വെയ്ക്കാന്‍ കഴിയൂ. ബെത്ലെഹേമിലെയും, അനാടയിലെയും, ഹിസ്മയി ലെയും, ലിടിലെയും ബന്ധുക്കള്‍ അവരുടെ അമേരിക്കയില്‍ നിന്നുള്ള അമ്മാവനെ സന്ദര്‍ശിക്കാന്‍ ഞങ്ങളുടെ അടുക്കല്‍ വരും.
      എന്റെ പിതാവിന്റെ മുഖം എല്ലാം വിളിച്ചോതുന്നുണ്ടായിരുന്നു - അദ്ദേഹം എല്ലാവരോ ടും ചിരിക്കുകയും മാതൃഭാഷയില്‍ തമാശകള്‍ പറയുകയും ചെയ്യുന്നത് കാണുമ്പോള്‍ സ്വന്തം ഗൃഹത്തിലാണെന്നു മനസ്സിലാക്കുക. ഞങ്ങളെ പൊതിഞ്ഞിരിക്കുന്ന മൂടല്‍മഞ്ഞ് താല്‍കാലിക മായി മറയാന്‍ തുടങ്ങിയിരിക്കുന്നു - ഇത്തരം നിമിഷങ്ങളെ ഞങ്ങളില്‍ നിന്ന് പറിച്ചെടുക്കാന്‍ ഈ ലോകത്തുള്ള  ഒരു ശക്തിക്കും കഴിയില്ല.
      ചിലപ്പോഴൊക്കെ അയല്‍പക്കത്ത് ഓടി നടക്കുന്ന പൂച്ചക്കുട്ടിയോടു ചങ്ങാത്തം കൂടും. എന്തിനാ ണ് ഒരു നാടന്‍ പൂച്ചക്കുഞ്ഞിനോട് ഇത്രകണ്ട് സൌഹാര്‍ദ്ദം കാണിക്കുന്നതെന്ന് ബന്ധുക്കള്‍ അത്ഭുതത്തോടെ നോക്കി നില്കും. വൃത്തിയില്ലാത്ത ഒരു മൃഗം (അവര്‍ അതിനെക്കുറിച്ച് പറയുന്നു). എങ്കിലും ആ വൃത്തികെട്ട പൂച്ചകളും എത്രയോ മനോഹരമാണെന്ന് ഞാന്‍ ചിന്തിച്ചു. എനിക്കേറ്റവും ഇഷ്ടമുള്ള സമയം ചിലവഴിച്ചത് അമ്മായിയുടെ വീടിന്റെ മേല്കൂരയിലായിരുന്നു. ബിസ്ര്‍ (Bizr) കഴിച്ചു ആകാശത്തേക്ക് കണ്ണും നട്ട്‌ മന്ദമാരുതന്റെ തലോടലില്‍ ഉറങ്ങിപ്പോകും.

     മിക്ക പ്രഭാതങ്ങളിലും IDF ന്റെ വെടിയൊച്ച കേട്ട് ഞങ്ങള്‍ ഞെട്ടിയുണരും. അമ്മായിയുടെ വീട്ടില്‍ നിന്ന് അല്പം മാത്രം അകലെയായിരുന്നു ഈ ക്യാമ്പ്‌. മനുഷ്യന്റെ കട്ട്‌ ഔട്ടുകളില്‍ നെഞ്ചി ലെ അടയാളങ്ങളിലേക്ക് ഉന്നം വെയ്ക്കുന്ന സൈനികര് തുരുതുരെ ‍ വെടിയുതിര്‍ക്കുന്നത് ഞങ്ങള്‍ കാണാറുണ്ട്‌. ആദ്യമൊക്കെ വെടിയൊച്ചകള്‍ ഞങ്ങളെ ഞെട്ടിച്ചിരുന്നു. പോകെപ്പോകെ അവ തികച്ചും സാധാരണമായി അനുഭവപ്പെട്ടു. 
   ജീവിതത്തിന്റെ മറ്റു പല അനുഭവങ്ങള്‍ക്കും എനിയ്ക് ഇവിടെ അസാധാരണത്വം തോന്നിയിട്ടുണ്ട്; ഞങ്ങളുടെ മേലുള്ള കയ്യേറ്റം ഒരു സാധാരണമായ അവസ്ഥലേക്ക് നീങ്ങുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു: എവിടെയെത്തുവാനും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ്‌, ഓരോ ചെക്ക്പോയിന്റിലും ഐ ഡി  കാര്‍ഡ്‌ ആവശ്യപ്പെടുന്നത്, ആര്‍ക്കും ഗ്രാമത്തിനപ്പുറം പോകേണ്ടി വരുമെന്നറിയുമ്പോള്‍ ആമ്ടി യുടെ മുഖത്തെ അങ്കലാപ്പ്. ഞങ്ങള്‍ ഉദ്ദേശിച്ചത് പോലെ അവിടെ സ്വസ്ഥമായി ജീവി ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

        തിരികെ അമേരിക്കയില്‍ ഞങ്ങളുടെ ജീവിതം തികച്ചും വിരസവും നിരാര്‍ദ്രവുമായി തോന്നി. കാരണം അവിടെ നവജാത ശിശുവിന്റെ കരച്ചിലോ, കൊച്ചു കുട്ടികളുടെ വീടിനകത്തുള്ള തുള്ളിച്ചാ ട്ടമോ, അടുക്കളയിലെ പാത്രങ്ങളും കലവും തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബ്ദമോ ഒന്നുമില്ലല്ലോ.

   തികച്ചും സാധാരണമായപരിപാടികളും ദിനചര്യകളും ആയി  ജീവിതം കഴിച്ചുകൂട്ടുന്നു. വെസ്റ്ബാ ങ്കില്‍ നിന്നെടുത്ത ചിത്രങ്ങള്‍ നോക്കി ഞാന്‍ ആമ്തിയുടെ വീടിനു മുന്‍പില്‍ ഉണ്ടായിരുന്ന ബദാം മരം കായ്ചിട്ടുണ്ടാവുമോ, കാര്‍ട്ടൂണ്‍ ചിത്രങ്ങളിലേതു പോലെ എന്റെ കസിന്‍ ലൈന ഇപ്പോ ഴും ചിരിക്കുന്നുണ്ടോ എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നു. അവിടുത്തെ അനുഭവം എത്ര സൂക്ഷ്മമാ ണെങ്കില്‍പോലും ഞാനിപ്പോഴും എന്റെ കൂടെ കൊണ്ട് നടക്കുന്നു. അതൊന്നുമില്ലാതെ ഫലെ സ്തീനിലെ ജീവിത യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഞങ്ങളുടെ കഥ പറഞ്ഞുകൊടു ക്കാന്‍ കഴിയില്ല; അവയില്ലാതെ ഞങ്ങളുടെ പ്രതിരോധം തികച്ചും മാറ്റമില്ലാത്ത, എതിര്ഭാഗ ത്ത്‌ നിന്നും യാതൊരു പ്രതികരണവും ഇല്ലാത്ത ഒന്നായി എന്നും നിലനില്‍ക്കും. ഇപ്പോഴും എന്റെ ഒരു ഭാഗം അവിടെയാണ്, എന്റെ ഒരു സങ്കീര്‍ണതയുടെ ഭാഗം ഫലെസ്തീനിലാണ്.
                                                                ------------------------------

* സ്വന്തം പാതയില്‍ എപ്പോഴും വെളിച്ചത്തിന്റെ ഒരു തുരുത്ത്‌ അവശേഷിപ്പിച്ചിരുന്ന അംതി ഖദീജയുടെ ഓര്‍മയ്ക്ക്.
# ന്യൂ യോര്കില്‍ ജീവിക്കുന്ന നദിയ ബര്‍ഹൌം ബെര്കിലീ യൂനിവേര്സിട്ടിയിലെ ഒരു ഗ്രാജുവേറ്റ് ആണ്. കാലിഫോര്‍ണിയയില്‍ വളര്‍ന്ന അവര്‍ ജോര്‍ദാനിലും ഫലെസ്തീനിലും മിക്കവാറും എല്ലാ ഗ്രീഷ്മങ്ങളും ചെലവിടാറുണ്ട്‌.

അഭിപ്രായങ്ങള്‍

  1. ഞങ്ങളുടെ കുടുംബം യഥാര്‍ത്ഥത്തില്‍ ഫലെസ്ടീനികള്‍!
    എന്റെ പിതാവ് ഈ അവസ്ഥയെ പ്രതിരോധിച്ചത് വസ്തുതകളിലൂടെയാണ് - അദ്ദേഹം എന്നോടെപ്പോഴും പറയും: "നാദിയ, നീ വിജ്ഞാനം കൊണ്ട് കരുത്ത് നേടുക". ഞങ്ങള്‍ക്ക് തിരിച്ചടിക്കാനുള്ള വഴികളില്‍ ഒന്നായിരുന്നു അത്. ഫലെസ്തീനിലെക്കുള്ള വേനല്‍കാല യാത്രയില്‍ എനിക്ക് അദ്ദേഹം നല്‍കിയിരുന്ന അറിവിന്‌ വിലയിടാനോ ഒരു പാഠപുസ്തകം ആയി കരുതാനോ കഴിയാത്തത്ര വിലപ്പെട്ടതായിരുന്നു. ക്ലാസ്സ്മുറിയുടെയും ദേശത്തിന്റെയും അതിര്‍ത്തികള്‍ മായ്ച്ചു കളയുന്ന ഒരു വിദ്യാഭ്യാസമായിരുന്നു അത്. കുട്ടിക്കാലത്ത് ഗാസ മുനമ്പിലേക്കും, വെസ്റ്റ് ബാന്കിലെക്കുമുള്ള സന്ദര്‍ശന കാലത്തുള്ള എന്റെ അനുഭവങ്ങള്‍ വീട്, സ്വത്വം, അഭിമാനം, യുക്തി എന്നിങ്ങനെയുള്ള ബോധം എന്നില്‍ ഉത്പാദിപ്പിച്ചു; ആ നിമിഷങ്ങളിലും ഓര്‍മകളിലും ആണ് എന്റെ വേരുകള്‍ വളര്‍ന്നു വന്നത്.
    disturbingly touching !,
    you have done justice to the spirit and originality of the author's feelings in your translation.

    മറുപടിഇല്ലാതാക്കൂ
  2. ഗ്രുഹതുരത്വം നിറഞു നില്ക്കുന്ന വരികള്‍.. നഷ്ടസ്വപ്നങളുടെ
    അന്വെഷണം പൊലെ..മൌലികതയൊട് നീതി പുലര്‍ത്തിയിരിക്കുന്നു യൂസഫ്...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മരണം

ഇന്നലെ എന്റെ കസിന്റെ ചായക്കടയിലെത്തുമ്പോള്‍  വളരെയൊന്നും വൈകിയിരുന്നില്ല. വീടിനകതുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു മടുക്കുന്നത് കൊണ്ടല്ല ഒരു മലയാളി പ്രവാസി പുറത്തു പോയി ഭക്ഷണം കഴിക്കുന്നതെന്നറിയാം. പാര്‍സല്‍ വാങ്ങിക്കാന്‍ അവള്‍ പറഞ്ഞയച്ചതായിരുന്നു. ഒറ്റയ്ക്ക് വെള്ളിയാഴ്ച ബത്തയിലെയും ഗുരാബിയിലെയും തെരുവിലൂടെ നടക്കുകഎന്നത് വലിയൊരു പ്രയാസമാണ്. വളരെ ചെറിയ സൂചിക്കുഴയിലൂടെ നൂല്‍ കോര്‍ക്കാന്‍ ശ്രമിക്കുംപോലെ. നടത്തത്തില്‍ ഓര്‍മിച്ചത്‌ പകല്‍ സമയമത്രയും പറഞ്ഞുവെച്ച ചില കാര്യങ്ങളായിരുന്നു. വലിയതും വ്യത്യസ്തരായതുമായ ഒരു ആണ്‍ പെണ്‍ സദസ്സ്. എങ്ങിനെയാണ് നമ്മുടെ കുടുംബ ജീവിതം കേട്ടിപടുക്കേന്ടതെന്നും ഭാര്യഭാര്താക്കന്മാരുടെ പങ്ക് ഒരു നല്ല കുടുംബത്തിനു എത്രത്തോളം ആവശ്യമാന്നെന്നുമുല്ലതായിരുന്നു അതിന്റെ കാതല്‍ എന്ന് പറയാം. അപ്പോഴാണ് മരണത്തെ കുറിച്ചുള്ള വലിയ ചെറിയ ചിന്തകള്‍ കടന്നു വന്നത്. രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോയി വരുമ്പോള്‍ ഭര്‍ത്താവ് ജീവനോടെ വരുമോ എന്ന് ഒരു ചോദ്യം. ഉണ്ടാവാം അല്ലെങ്കില്‍ ഇല്ലായിരിക്കാം. ഉത്തരം ആരും പറയുകയോ ആര്‍കും കേള്‍ക്കുകയോ വേണ്ട. അതങ്ങിനെയാണല്ലോ. ഇവിടെയാണ...

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.