ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സത്യത്തിന്റെ ഒരു നിമിഷം

(ചെറുകഥ)    

ഖൈരിയ അല്‍ സഖ്‌അഫ് (സൗദി അറേബ്യ)
വിവ. യൂസുഫ്.എ.കെ.

വസന്തത്തിന്റെ നാളുകളായിരുന്നു അത്....
മുമ്പ് പോയിരുന്നത് പോലെ തന്നെ.  നേരം അളക്കുന്നതില്‍ അവള്‍ക്ക് വലിയ താല്പര്യമില്ലായിരുന്നു-- മാസങ്ങള്‍, ആഴ്ചകള്‍,  ദിവസങ്ങള്‍, മണിക്കൂറുകള്‍, മിനുട്ടുകള്‍,  അല്ലെങ്കില്‍ സെക്കണ്ടുകള്‍ എന്നിങ്ങനെ.
  വലിയ ഘടികാരം തൂങ്ങി നില്‍ക്കുന്ന ഒരു ചുമരിനരികെ  സമയത്തിന്റെ പദ്ധതിയില്‍ കുരുങ്ങി ചില നിമിഷങ്ങള്‍ അവള്‍ തരിച്ചു നിന്നു. മുന്‍ തലമുറകളില്‍ ഉണ്ടായിരുന്നതുപോലെ  പ്രൌഡഗംഭീരമായ  ഒരുതരം ഘടികാരമായിരുന്നു അതും - പഴയതും, മരത്തില്‍ നിര്‍മ്മിച്ചതും, വീടിന്റെ നിഴലിരുള്‍ വീഴ്ത്തുന്ന ലോകത്തിന്റെ ഗൌരവത്തെ വിളിച്ചോതുന്നതും. അവള്‍ അയാളെ നോക്കി.ഒരിക്കലും എന്തുകൊണ്ട് ഇതേപറ്റി ഇതുവരെ അയാളോട് സംസാരിക്കാന്‍ ശ്രമിച്ചില്ലെന്ന്  അവള്‍ ആലോചിച്ചു.
അയാള്‍ക്ക് ഏകദേശം  അമ്പത് വയസ്സ് പ്രായമുണ്ടായിരുന്നു. ഒരു ഒഴുക്കന്‍  കുപ്പായമണിഞ്ഞു  അയാള്‍  ഒരു ചാരുകസേരയിലിരിക്കുന്നു. അവള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത നിറത്തോടുകൂടിയ ഒരു വസ്ത്രം കൊണ്ട് അയാള്‍ തല മറച്ചിരിക്കുന്നു. കാരണം അത് കാലം കൊണ്ട് നിറം മങ്ങിപ്പോയിട്ടുണ്ടാ  രുന്നു; വട്ടത്തിലോ നീളത്തിലോ അല്ലാതിരുന്ന അത് കറുപ്പിനോട് ചേരുന്ന ഒരു നിറത്തിലായിരുന്നു.  ഒരു ജോഡി കട്ടി കണ്ണടയില്‍ നിന്നു അയാളുടെ കണ്ണുകള്‍പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു.  കൈകള്‍ക്കിടയില്‍ അയാള്‍  ഒരു പുസ്തകം പിടിച്ചിട്ടുണ്ട് .
അവള്‍ സ്വയം ചിന്തിച്ചു: ഞാന്‍ പുറത്തു പോകുന്നു,രാത്രിയിലോ പകല്‍ തന്നെയോ തിരികെ വരുന്നു. ഒരാഴ്ച, ഒരു മാസം  കടന്നു പോകുന്നു, അയാള്‍ അതേ സ്ഥാനത്ത് ഇരുന്നു കൊണ്ട് കൈകള്‍ക്കിടയില്‍ അതേ പുസ്തകം പേജ് മാറ്റമൊന്നുമില്ലാതെ തുറന്നു വെച്ചിരിക്കുന്നു. വീടിനകത്തുള്ള ഒരു ആഭരണം പോലെ അയാളെ അങ്ങനെ കണ്ടുകൊണ്ടു വളര്‍ന്നു വന്നത് തനിക്കോര്‍മ വരുന്നു; പക്ഷെ ചില ആഭരണങ്ങള്‍ മാറുകയോ മാറ്റപ്പെടുകയോ ചെയ്യാറുണ്ട്, ചിലത് നഷ്ടപ്പെടുക കൂടി ചെയ്യുന്നു. എങ്കിലും അയാള്‍ മാറ്റമില്ലാതെ  നില്‍ക്കുന്നു! അയാളുടെ പിറകിലെ  ചുവരില്‍ വട്ടത്തിലുള്ള വലിയ ഘടികാരം  തൂങ്ങി നില്‍ക്കുന്നു. അതും ഒരു പ്രത്യേക ബിന്ദുവില്‍  നില്‍ക്കുകയാണ്: അതെപ്പോഴും കാണിക്കുന്നത് അഞ്ച്‌ മണിക്ക് അഞ്ച്‌ മിനിട്ടും ഇരുപത്തി യഞ്ചു സെകന്റും എന്ന് മാത്രം!  വസന്തത്തിന്റെ ദിനങ്ങളില്‍ ആയിരുന്നു  അവള്‍ വന്നത്.  പതിയെ അയാളുടെ അരികിലിരുന്നു അവള്‍ സംസാരിച്ച് തുടങ്ങി.
"എന്തിനാണ് നിങ്ങള്‍ സമയം ചലനമറ്റതാണെന്നു  കരുതുന്നത്, യഥാര്‍ത്ഥത്തില്‍ അത് സ്ഥിരമായി മുന്നേറുകയും നിങ്ങളുടെ ജീവിതം വിഴുങ്ങുകയും ചെയ്യുകയല്ലേ?"

അയാള്‍ ഉത്തരം പറഞ്ഞില്ല. നിശബ്ദനായി, മൂകനായി അയാളിരുന്നു.

"വസന്തം കടന്നു പോവുകയും ഗ്രീഷ്മം വന്നെത്തുകയും ശരത്കാലം അവസാനിച്ചു ഹേമന്തം തുടങ്ങുകയും ചെയ്യുന്നതെങ്ങിനെയാണ്? ഒരു വര്ഷം അവസാനിച്ചു മറ്റൊന്ന് വരുന്നു. നിങ്ങള്‍ ഒരേയിടത്തു തന്നെ ഇരിപ്പ് തുടരുന്നു, ഒരേ ഷൂസും വസ്ത്രവും ധരിച്ചിരിക്കുന്നു, മാറ്റമില്ലാത്ത കണ്ണട, ഒരേ പുസ്തകം തന്നെ കയ്യില്‍ പിടിച്ചിരിക്കുന്നു. എങ്ങിനെയാണിത്?"  അയാള്‍ മറുപടിയൊന്നും
പറയാതെ വീണ്ടും നിശബ്ദനായിരുന്നു.

സമയം അഞ്ചുമണിക്ക് അഞ്ച്‌ മിനിറ്റും ഇരുപത്തിയഞ്ച് സെകന്റും ബാകിയുള്ളപ്പോള്‍ നിലച്ചു പോയതാണോ? അല്ലെങ്കില്‍ സ്വന്തം കൈകളിലുള്ള  "ജീവിതം ഒരു നിമിഷം" എന്ന് വിളിക്കാവുന്ന ഒരു പുസ്തകമായാണോ താങ്കള്‍ ലോകത്തെപറ്റി ഒരുപക്ഷെ ചിന്തിക്കുന്നത്?"

മറുപടിയൊന്നും  പ്രതീക്ഷിക്കാതെയാണ് അവള്‍ ചോദ്യങ്ങള്‍ തൊടുത്തത്.

പിന്നെ അവള്‍ പോകാനായി  എഴുന്നേറ്റു.

പക്ഷെ  അയാള്‍ തൊണ്ടയനക്കി കസേരയില്‍ നിന്നു ആദ്യമായി ചലിക്കുന്നതായി കണ്ടു. മുമ്പൊരിക്കലും അയാള്‍ അങ്ങനെ ചെയ്യാത്തതുകൊണ്ട്‌ ഇതവള്‍ക്കൊരു ഞെട്ടലായി അനുഭവപ്പെട്ടു.  ഒരുപാടു കാലത്തെ തടവിനും നിശബ്ദതയ്ക്കും  ശേഷം ആദ്യമായി ശ്രമിക്കുംപോലെ ഒന്നു രണ്ടു പ്രാവശ്യം ചുമച്ച്‌ ശബ്ദം പരിശോധിച്ചതിനു  ശേഷം അയാള്‍ പറഞ്ഞു: "കാലയാപനത്തിന്റെ അര്‍ഥം നിനക്ക് പിടികിട്ടിയില്ലെന്നു എനിക്ക് തോന്നുന്നു. അത് കൊണ്ടാണ് നേരത്തെ നിന്റെ ചോദ്യത്തിന് ഞാനുത്തരം പറയാതിരുന്നത്. (വിഡ്ഢി പെണ്ണെ, സമയം പോകെപോകെ നിനക്ക് മനസ്സിലാകും.)

"നിന്റെ രണ്ടാമത്തെ ചോദ്യത്തിനുത്തരം പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു. (വിഡ്ഢീ, നിനക്ക് നിശബ്ദതയുടെ വാചാലത മനസ്സിലാവില്ല.)

"നിന്റെ മൂന്നാമത്തെ ചോദ്യത്തിനുത്തരം പറയുകയാണെങ്കില്‍, അതിന്റെ ആദ്യ ഭാഗം നിനക്ക് അപ്പുറത്താണ്. കാരണം മണിക്കൂരിന്റെയും, മിനിട്ടിന്റെയും, സെകന്റുകളുടെയും പ്രാധാന്യം നിനക്കറിയില്ല; ചോദ്യത്തിന്റെ അവസാന ഭാഗം ഞാന്‍ പറഞ്ഞ സെകന്റില്‍ തന്നെ അവസാനിക്കുകയും ചെയ്തു."

അയാള്‍ വീണ്ടും നിശബ്ദതയിലാണ്ട് മരവിച്ചു. അയാളുടെ പള്‍സ്‌ നിലച്ചു. അവള്‍ അയാളെ കുലുക്കി, ഒച്ചയിട്ടു, കൈപ്പത്തികൊണ്ട് അയാളുടെ മുഖത്തടിച്ചു.

ഞെട്ടലോടെ തുറിച്ചു നോക്കി. അയാള്‍ അനങ്ങിയില്ല.
ഭയന്ന് അവള്‍ പിന്മാറി.
അവള്‍ സ്വയം ചോദിച്ചു: "അയാള്‍ ഒരു യഥാര്‍ത്ഥ മനുഷ്യനായിരുന്നോ, ഒരു സാധാരണ മനുഷ്യന്‍? അദ്ദേഹം പറയാന്‍ ആഗ്രഹിച്ചതെന്തായിരുന്നു, എനിക്ക് മനസ്സിലാവാത്തതും? ചിലപ്പോള്‍ ഒരു പുരുഷന്‍ അയാളുടെ വ്യക്തിപരമായ തത്വ ശാസ്ത്രത്തില്‍ തൃപ്തി അടയുന്ന ഒരു അവസ്ഥയില്‍ എത്തുകയും, തകരുകയും മരിക്കുകയും ചെയ്യുന്നു. അതിന്റെ അഗാധമായ പൊരുള്‍ അറിയുന്ന അവസ്ഥയിലെത്തുമ്പോള്‍ അയാള്‍ക്ക് സ്വന്തം മൂല്യം തിരിച്ചറിയാന്‍ കഴിയില്ല. അതിനു മറ്റൊരാളുടെ ശ്രദ്ധയും താല്‍പര്യവും ആകര്‍ഷിക്കണം. ഈ അവസ്ഥയില്‍ ജീവിക്കുന്നോ മരിക്കുന്നോ എന്ന് അയാള്‍ ഒരു പക്ഷെ ശ്രദ്ധിക്കില്ലേ?"

അവള്‍ ഘടികാരത്തിലേക്ക് നോക്കി.
ആകെ ഉഴന്നു. ഘടികാരത്തില്‍ സമയം ഒരു സെകന്ടു കൂടി മുന്നോട്ടു ചലിച്ചിരിക്കുന്നത് അവള്‍ ശ്രദ്ധിച്ചു: ഇപ്പോള്‍ സമയം അഞ്ച്‌ മണിക്ക് അഞ്ച്‌ മിനിട്ടും ഇരുപത്തിയാറു സെകന്റും.
ചുവരിന് നേരെ കൈകള്‍ അടിച്ചുകൊണ്ട് ഭയത്തോടെ അവള്‍ പിന്‍വാങ്ങി.
--------------------------------------------------------------------------------------------------------
ഖൈരിയ അല്‍ സഖ്‌ഖ്‌അഫ്  സൗദി അറേബ്യയില്‍ കിംഗ്‌ സൌദ്‌ സര്‍വകലാശാലയില്‍ കോളേജ് ഡീന്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മിട്ല്‍ ഈസ്റ്റില്‍   അറിയപ്പെടുന്ന എഴുത്ത്      കാരികളിലൊരാളാണ്.   ഇംഗ്ലീഷ് ചെറുകഥകള്‍ ധാരാളം രചിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജുതുരൂന

ജുതുരൂന നദിയ ബര്‍ഹൌം     ചിന്തിക്കുമ്പോള്‍  അസാധാരണവും അനുഭവിക്കുമ്പോള്‍ ഭീകരവുമാണ് പ്രവാസം.ഒരു വ്യക്തിക്കും അവന്റെ ജന്മ ദേശത്തിനുമിടയിലും, സ്വത്വത്തിനും അതിന്റെ യഥാര്‍ത്ഥ വാസ സ്ഥലത്തിനും തമ്മില്‍ ഒരിക്കലും ഉണക്കാന്‍ കഴിയാത്ത അസഹനീയ മുറിവുണ്ടാക്കു ന്ന ഒന്നാണത്. അനിവാര്യമായ ദുഃഖം ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല.   ------- എഡ്‌വേര്‍ഡ്  സയെദ്.           "എനിക്കുള്ള  ഉത്തരവ് അനുസരിക്കുക മാത്രമാണ്  ഞാന്‍ ചെയ്യുന്നത്" വസ്ത്രമുരിയാന്‍ ആവശ്യപ്പെടുമ്പോള്‍   ജോര്‍ദാനും പലെസ്തീനും ഇടയിലുള്ള അലെന്ബീ അതി ര്‍ത്തിയില്‍ വെച്ച് ഒരു സൈനികന്‍ എന്റെ പിതാവിനോട് പറഞ്ഞു. പാസ്പോര്ടുകള്‍ പരിശോ ധിക്കുമ്പോള്‍ ഞങ്ങളുടെ അറബി കുടുംബപ്പേര്  ശ്രദ്ധിച്ചയുടനെ വസ്ത്രമഴിച്ചുള്ള ഒരു സാധാര ണ ശരീരപരിശോധനയ്ക്കായി  സൈനികര്‍ വേര്‍തിരിച്ചു. ഫലെസ്തീനിലേക്കുള്ള എന്റെ വേനല്‍ കാല സന്ദര്‍ശന വേളകളില്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക...

മരണം

ഇന്നലെ എന്റെ കസിന്റെ ചായക്കടയിലെത്തുമ്പോള്‍  വളരെയൊന്നും വൈകിയിരുന്നില്ല. വീടിനകതുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു മടുക്കുന്നത് കൊണ്ടല്ല ഒരു മലയാളി പ്രവാസി പുറത്തു പോയി ഭക്ഷണം കഴിക്കുന്നതെന്നറിയാം. പാര്‍സല്‍ വാങ്ങിക്കാന്‍ അവള്‍ പറഞ്ഞയച്ചതായിരുന്നു. ഒറ്റയ്ക്ക് വെള്ളിയാഴ്ച ബത്തയിലെയും ഗുരാബിയിലെയും തെരുവിലൂടെ നടക്കുകഎന്നത് വലിയൊരു പ്രയാസമാണ്. വളരെ ചെറിയ സൂചിക്കുഴയിലൂടെ നൂല്‍ കോര്‍ക്കാന്‍ ശ്രമിക്കുംപോലെ. നടത്തത്തില്‍ ഓര്‍മിച്ചത്‌ പകല്‍ സമയമത്രയും പറഞ്ഞുവെച്ച ചില കാര്യങ്ങളായിരുന്നു. വലിയതും വ്യത്യസ്തരായതുമായ ഒരു ആണ്‍ പെണ്‍ സദസ്സ്. എങ്ങിനെയാണ് നമ്മുടെ കുടുംബ ജീവിതം കേട്ടിപടുക്കേന്ടതെന്നും ഭാര്യഭാര്താക്കന്മാരുടെ പങ്ക് ഒരു നല്ല കുടുംബത്തിനു എത്രത്തോളം ആവശ്യമാന്നെന്നുമുല്ലതായിരുന്നു അതിന്റെ കാതല്‍ എന്ന് പറയാം. അപ്പോഴാണ് മരണത്തെ കുറിച്ചുള്ള വലിയ ചെറിയ ചിന്തകള്‍ കടന്നു വന്നത്. രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോയി വരുമ്പോള്‍ ഭര്‍ത്താവ് ജീവനോടെ വരുമോ എന്ന് ഒരു ചോദ്യം. ഉണ്ടാവാം അല്ലെങ്കില്‍ ഇല്ലായിരിക്കാം. ഉത്തരം ആരും പറയുകയോ ആര്‍കും കേള്‍ക്കുകയോ വേണ്ട. അതങ്ങിനെയാണല്ലോ. ഇവിടെയാണ...

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.