പാബ്ലോ നെരുദ
വിവ: യൂസുഫ് എ. കെ.
ഒരു പറവയില്‍ നിന്നു മറ്റൊരു പറവയിലേക്ക്
അത് കടന്നു പോയി,
ഒരു ദിനത്തിന്റെ മുഴുവന്‍ സമ്മാനം
പുല്ലാങ്കുഴലില്‍ നിന്നു പുല്ലാങ്കുഴലിലേക്ക്
ദിനം യാത്രയായി, ഹരിത വസ്ത്രം പുതച്ച്.
തുരങ്കം തുറന്ന പറക്കലില്‍
കടന്നുപോകുന്ന കാറ്റിലൂടെ
പക്ഷികള്‍ തകര്‍ത്തു തുറക്കുന്നിടത്തേക്ക്
കനം തൂങ്ങുന്ന നീല വായുവില്‍ -
അങ്ങോട്ട് നിശ കടന്നു വന്നു.
യാത്രകള്‍ തീര്‍ന്നു തിരിച്ചു വന്നപ്പോള്‍
നിശ്ചല ഹരിതനായി ഞാന്‍ നിന്നു.
സൂര്യനും ഭൌമ ശാസ്ത്രത്തിനുമിടയില്‍ --
ചിറകുകള്‍ ചലിച്ചതെങ്ങിനെയെന്നറിഞ്ഞു
സുഗന്ധങ്ങള്‍ പരക്കുന്നതും
തൂവല്‍ പൊതിഞ്ഞ ദൂരദര്‍ശിനിയിലൂടെ
ഉന്നതങ്ങളില്‍ നിന്നു ഞാന്‍ പാത കണ്ടു
അരുവികളും മേല്കൂരനിറഞ്ഞ ഓടുകളും;
തൊഴില്‍ ചെയ്യുന്ന മുക്കുവര്‍
നുരയുടെ കാല്‍സരായികള്‍;
മുഴുവനും എന്റെ ഹരിതാകാശത്ത് നിന്നും വീക്ഷിച്ചു.
ഇനി അക്ഷരങ്ങള്‍ ബാക്കിയില്ല
പറവകള്‍ പറക്കുന്നതിനെക്കാള്‍
ചെറു പക്ഷിയുടെ കുഞ്ഞുജലം
തീ പിടിച്ചിരിക്കുന്നു, പരാഗത്തിന്റെ പുറത്തു നൃത്തം ചെയ്തുകൊണ്ട്.
സൂര്യനും ഭൌമ ശാസ്ത്രത്തിനുമിടയില്‍ --
മറുപടിഇല്ലാതാക്കൂചിറകുകള് ചലിച്ചതെങ്ങിനെയെന്നറിഞ്ഞു
ORU YADARTHA PRANAYATHINU MAATHRAM CHINTHIKKAANAAVUNNA VARIKAL..