നിസ്സാര്‍ ഖബാനി (സിറിയ)*
വിവ: യൂസഫ്.എ. കെ.
എന്റെ പ്രിയതമേ, ഒരുപാടു മൊഴിയുവാനുണ്ടെനിക്ക്
എവിടെ ഞാന്‍ തുടങ്ങണം മുത്തേ
നിന്നിലുള്ളതെല്ലാം രാജകീയം
എന്റെ വാക്കുകളിലൂടെ അര്‍ത്ഥമറിഞ്ഞു
പട്ടു ഗേഹം പണിയുന്നവളെ
ഇതാണെന്റെ ഗീതങ്ങള്‍, ഇത് ഞാനും
ഈ കൊച്ചു പുസ്തകം നമ്മളെ കൊള്ളുന്നു
നാളെ ഞാനിതിന്റെ താളുകള്‍ തിരികെ തരുമ്പോള്‍
ഒരു വിളക്ക് വിലപിക്കും
ഒരു ശയ്യ പാടും
അതിന്റെ പദങ്ങള്‍ വാഞ്ചയാല്‍ ഹരിതമാകും
അതിന്റെ അല്പവിരാമ ചിഹ്നങ്ങള്‍ പറക്കുവാന്‍ വെമ്പും
പറയരുതേ: എന്തിനാണീ യുവാവ്
എന്നെക്കുറിച്ച് പുളയുന്ന പാതയോടും അരുവിയോടും
ബദാം മരത്തോടും വര്‍ണ പുഷ്പത്തോടുംപറഞ്ഞതെന്ന്
ഞാനെവിടെപോയാലും ലോകം എന്നെ പിന്തുടരുവാന്‍ ?
എന്തിനീ ഗാനങ്ങള്‍ അവന്‍ ആലപിച്ചു?
ഇനി എന്റെസുഗന്ധം കൊണ്ട്
പൊതിയാത്ത താരകമില്ല
നാളെ ജനം എന്നെ അവന്റെ കവിതയില്‍ കാണും
വീഞ്ഞു രസമുള്ള വദനം, പറ്റെ മുറിച്ച മുടി
ജനം പറയുന്നതവഗണിക്കുക
നീ മഹത്താവുന്നത് എന്റെ പ്രനയത്തിലൂടെയാണ്
നമ്മളല്ലായിരുന്നെങ്കില്‍ ലോകമെന്താകുമായിരുന്നു
നിന്റെ കണ്ണുകളല്ലയിരുന്നെങ്കില്‍ ലോകമെന്താകുമായിരുന്നു?
------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------
*സിറിയയിലെ അറിയപ്പെടുന്ന കവിയായിരുന്ന നിസാര്‍ ഖബ്ബാനി സ്ത്രീകളെ അധികരിച്ച് കവിതയെഴുതുന്നതില്‍ അതീവ കഴിവ് പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു. കാല്പനികവും പ്രണയനിഷ്ടവുമായ കവിതകളും ഗാനങ്ങളുമെഴുതി പ്രശസ്തനായിതീര്‍ന്നു. 1998 ല്‍ അദ്ദേഹം അന്തരിച്ചു.
കവി യോട് അങ്ങ് വിവര്‍ത്തനത്തിനു അനുമതി തേടിയിരുന്നോ ? നന്നായിരിക്കുന്നു.അങ്ങയോടു അടുപ്പമില്ലയിരുന്നെങ്കില്‍ ഞാന്‍ എങ്ങനെ സിരിയക്കാരനായ ആ മഹാനെ അറിയുമായിരുന്നു ?
മറുപടിഇല്ലാതാക്കൂKunhammad Kayanna