ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു അറബി ആട്ടിടയന്‍ സിഒന്‍ മലയില്‍ അവന്റെ ആടിനെ തിരയുന്നു

യെഹുദ അമിക്കായി               
വിവ: യൂസുഫ്. എ. കെ 


ഒരു അറബി ആട്ടിടയന്‍ സിഒന്‍ മലയില്‍ അവന്റെ ആടിനെ തിരയുന്നു
എതിര്‍കുന്നില്‍ ഞാനെന്റെ കുഞ്ഞു ബാലനെ തിരയുന്നു.
അറബി ആട്ടിടയനും ജൂത പിതാവും
അവരുടെ താത്കാലിക പരാജയത്തില്‍.
ഞങ്ങളുടെ രണ്ടു ശബ്ദങ്ങള്‍ മുകളില്‍ കണ്ടുമുട്ടി.
ഞങ്ങള്‍ക്കിടയിലെ താഴ്വാരത്തില്‍ സുല്‍ത്താന്റെ കിടങ്ങ്.
ആര്‍ക്കും കുട്ടിയേയോ, ആടിനെയോ
ഹട്ഗദ്യ യന്ത്രത്തിന്റെ പല്ലുകളില്‍ കുടുങ്ങുകയോ വേണ്ട.

അവസാനം ഞങ്ങള്‍ അവരെ കുറ്റിചെടികള്‍ക്കിടയില്‍ കണ്ടെത്തി,
ഞങ്ങളുടെ ശബ്ദങ്ങള്‍ ഉള്ളിലേയ്ക്ക് തിരിച്ചു വന്നു,
ചിരിച്ചും കരഞ്ഞും.

ഒരു ആടിനെയും ബാലനെയും  അന്വേഷിക്കുന്നതെപ്പോഴും
ഈ മലകളില്‍ ഒരു നവമതത്തിന്റെ ആരംഭമായിരുന്നു.

അഭിപ്രായങ്ങള്‍

  1. kalangalaayi vykthithwangale mathathinteyum raashtrathinteyum peril verthirichu kaanuvaanay yudham thudarnnu varunna oru janatha..bharanaadhikarikal thammilulla itharam nerampokkukalil vilapikkunna kure aattin koottangalum aatidayanmaarum..moulikathayil ninnum vyathichalikkathe athava moolyathodu neethi pularthi thanne vivarthanm cheythu yoosaf..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജുതുരൂന

ജുതുരൂന നദിയ ബര്‍ഹൌം     ചിന്തിക്കുമ്പോള്‍  അസാധാരണവും അനുഭവിക്കുമ്പോള്‍ ഭീകരവുമാണ് പ്രവാസം.ഒരു വ്യക്തിക്കും അവന്റെ ജന്മ ദേശത്തിനുമിടയിലും, സ്വത്വത്തിനും അതിന്റെ യഥാര്‍ത്ഥ വാസ സ്ഥലത്തിനും തമ്മില്‍ ഒരിക്കലും ഉണക്കാന്‍ കഴിയാത്ത അസഹനീയ മുറിവുണ്ടാക്കു ന്ന ഒന്നാണത്. അനിവാര്യമായ ദുഃഖം ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല.   ------- എഡ്‌വേര്‍ഡ്  സയെദ്.           "എനിക്കുള്ള  ഉത്തരവ് അനുസരിക്കുക മാത്രമാണ്  ഞാന്‍ ചെയ്യുന്നത്" വസ്ത്രമുരിയാന്‍ ആവശ്യപ്പെടുമ്പോള്‍   ജോര്‍ദാനും പലെസ്തീനും ഇടയിലുള്ള അലെന്ബീ അതി ര്‍ത്തിയില്‍ വെച്ച് ഒരു സൈനികന്‍ എന്റെ പിതാവിനോട് പറഞ്ഞു. പാസ്പോര്ടുകള്‍ പരിശോ ധിക്കുമ്പോള്‍ ഞങ്ങളുടെ അറബി കുടുംബപ്പേര്  ശ്രദ്ധിച്ചയുടനെ വസ്ത്രമഴിച്ചുള്ള ഒരു സാധാര ണ ശരീരപരിശോധനയ്ക്കായി  സൈനികര്‍ വേര്‍തിരിച്ചു. ഫലെസ്തീനിലേക്കുള്ള എന്റെ വേനല്‍ കാല സന്ദര്‍ശന വേളകളില്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക...

മരണം

ഇന്നലെ എന്റെ കസിന്റെ ചായക്കടയിലെത്തുമ്പോള്‍  വളരെയൊന്നും വൈകിയിരുന്നില്ല. വീടിനകതുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു മടുക്കുന്നത് കൊണ്ടല്ല ഒരു മലയാളി പ്രവാസി പുറത്തു പോയി ഭക്ഷണം കഴിക്കുന്നതെന്നറിയാം. പാര്‍സല്‍ വാങ്ങിക്കാന്‍ അവള്‍ പറഞ്ഞയച്ചതായിരുന്നു. ഒറ്റയ്ക്ക് വെള്ളിയാഴ്ച ബത്തയിലെയും ഗുരാബിയിലെയും തെരുവിലൂടെ നടക്കുകഎന്നത് വലിയൊരു പ്രയാസമാണ്. വളരെ ചെറിയ സൂചിക്കുഴയിലൂടെ നൂല്‍ കോര്‍ക്കാന്‍ ശ്രമിക്കുംപോലെ. നടത്തത്തില്‍ ഓര്‍മിച്ചത്‌ പകല്‍ സമയമത്രയും പറഞ്ഞുവെച്ച ചില കാര്യങ്ങളായിരുന്നു. വലിയതും വ്യത്യസ്തരായതുമായ ഒരു ആണ്‍ പെണ്‍ സദസ്സ്. എങ്ങിനെയാണ് നമ്മുടെ കുടുംബ ജീവിതം കേട്ടിപടുക്കേന്ടതെന്നും ഭാര്യഭാര്താക്കന്മാരുടെ പങ്ക് ഒരു നല്ല കുടുംബത്തിനു എത്രത്തോളം ആവശ്യമാന്നെന്നുമുല്ലതായിരുന്നു അതിന്റെ കാതല്‍ എന്ന് പറയാം. അപ്പോഴാണ് മരണത്തെ കുറിച്ചുള്ള വലിയ ചെറിയ ചിന്തകള്‍ കടന്നു വന്നത്. രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോയി വരുമ്പോള്‍ ഭര്‍ത്താവ് ജീവനോടെ വരുമോ എന്ന് ഒരു ചോദ്യം. ഉണ്ടാവാം അല്ലെങ്കില്‍ ഇല്ലായിരിക്കാം. ഉത്തരം ആരും പറയുകയോ ആര്‍കും കേള്‍ക്കുകയോ വേണ്ട. അതങ്ങിനെയാണല്ലോ. ഇവിടെയാണ...

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.