ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൂടില്ലാത്ത കവിയുടെ കൂടുവിടല്‍

കവി അയ്യപ്പന്‍ ഒരു കൂടില്ലാത്ത ഓര്‍മയായി.
വെയില്‍ തിന്ന ഒരു പക്ഷിയുടെ കൂടില്ലാത്ത ഓര്‍മ്മകള്‍ നമ്മെ ചിലരെയെങ്കിലും വേട്ടയാടും.
ഒരു സര്‍ഗത്മാവിനു എന്തിനാണ് ഒരു കൂട്?
എത്രയെത്ര കവികളും സര്‍ഗധനരായ മനുഷ്യരും അങ്ങനെ വീടില്ലാതെ കൂടില്ലാതെ ആകാശത്തിന്റെ അനന്തമായ കൂരയ്ക് കീഴില്‍ അങ്ങനെ ഒറ്റയ്ക്ക് കഴിയുന്നു?
കൂടുകള്‍ വിട്ടു അനന്ത വിഹായസ്സിലേക്ക് തീര്‍ത്ഥാടനം പോയ/പോകുന്ന എത്ര മനുഷ്യര്‍?
സൂഫിമാര്‍ സന്യാസികള്‍ അങ്ങനെ പേരെടുത്തു പറയാന്‍ കഴിയാത്ത എത്രയോ പേര്‍.
അവനും അങ്ങനെ തന്നെയായിരുന്നു. ഇപ്പോള്‍ ഒരു നക്ഷത്രമായി നമ്മെ നോക്കി മദ്യലഹരിയുടെ അനന്തമേഘങ്ങലില്‍ അവന്‍ നമ്മോടു ചിരിക്കുന്നുണ്ടാവാം.
നീ ഇനി അനശ്വരന്‍- ഇതുവരെ നശ്വരനും.
ഭാഗ്യം, ഇനി നിനക്ക് ആരും ഒന്നും നിഷേദ്ധിക്കില്ലല്ലോ!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.

കസാക്കിലെ തുല്‍പാന്‍

   യൂസഫ്‌. എ. കെ ചിത്രം: തുല്പാന്‍  ദൈര്‍ഘ്യം: 100 മിനിട്ട്  രാജ്യം: കസാകിസ്താന്‍ സംവിധായകന്‍:  സെര്‍ഗേ  ദ്വോര്‍ത്സേവോയ്  ( Sergey Dvortsevoy )   പേര് കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ ഇതിഹാസത്തിന്റെ നാട് ഓര്‍മ്മിച്ചു പോകും.ഖസാക്ക് എന്ന ഗൃഹാതുരത്വത്തിന്റെ ശക്തി അത്രത്തോളം വഹിച്ചു നടക്കുന്ന ഒരു സംസ്കാരത്തിലേക്കാന്നു    മറ്റൊരു ഗൃഹാതുരത്വതിന്റെ കഥ സമര്‍പ്പിക്കുന്നതു. കസാകിസ്ഥാനില്‍ ഒരു മരുഭൂമിയെ കേന്ദ്രീകരിച്ചു നടക്കുന്ന ജീവിത സന്ദര്‍ഭത്തെ അടര്‍ത്തിയെടുത്തു അതിമനോഹരമായ പെയിന്റിംഗ്  കണക്കെ അവതരിപ്പിക്കപ്പെട്ട ചലച്ചിത്ര രംഗഭാഷയാന്നു തുല്പന്‍. ഡോകുമെന്ററി  സിനിമയുടെ മര്‍മ്മം തൊട്ടറിഞ്ഞ സെര്‍ജി ടോര്‍ത്സിവോയ് (Sergei  Dvortsevoy ) ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രമാണിത്. കസാകിസ്ഥാനിലെ മരുഭൂമിയില്‍ ഒരിടത്ത്  ഏകദേശം നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ വിവാഹപ്രായമാ...