ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജനുവരി മുപ്പതു

 
പറയാതിരിക്കാന്‍  വയ്യ
ഇന്നെന്റെ ദിനമായിരുന്നു.
നിങ്ങള്‍ക്കുവേണ്ടി നാടായ നാടൊക്കെ
നാരായവേരു പോല്‍ വേട്ടയാടപ്പെട്ടവന്റെ.
ഒരു പുലര്കാലവും, മധ്യാഹ്നവും, രാവും
ഓര്‍മയുടെ നിമിഷങ്ങളെ തഴുകാന്‍ നിങ്ങള്ക്ക് നേരമില്ല.
എനിക്കറിയാം, നാം സ്വതന്ത്രരാണിന്നു,
അതോ നിങ്ങള്‍ മാത്രമോ?
ആയിരിക്കാം, എന്റെ ലോകം സ്വസ്ഥമാണല്ലോ
ഒരുവേള, നിങ്ങളില്‍ ചേക്കേറിയ ദാഹത്തെ കെടുത്തുവാന്‍ 
എന്റെ രക്തത്തിനാല്‍ കഴിഞ്ഞുവല്ലോ.
അതു മാത്രമേ എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുള്ളൂ
ഇനിയും ഒരു ജന്മം തന്നാല്‍ ഞാന്‍ എന്ത് ചെയ്യും?
കൌണ്ടര്‍ പൊയന്റിലെ ഒരു ചോദ്യം എന്നെ തറയ്ക്കുമ്പോള്‍
പ്രകാശപ്രളയം, മൈക്കിന്റെ ചങ്ങലകള്‍ മൂടുമ്പോള്‍
എന്റെ ഉത്തരത്തിന്റെ തൊണ്ടയില്‍ മുറുകുമ്പോള്‍ 
 പറയുമെന്നോര്‍ത്തു ഗദ്ഗദം വിഴുങ്ങുന്നു ഞാന്‍.
വേണ്ട, നിങ്ങളെന്നെ കൊല്ലുക, ഇനിയും,
ഉത്തരം മുട്ടിക്കും ചോദ്യത്തെ വളര്‍ത്തുക...   

 

അഭിപ്രായങ്ങള്‍

  1. ഒരു സാര്‍ത്ഥക ജന്മത്തിന്റെ ആത്മ നൊമ്പരങ്ങള്‍ ...അഹിംസയുടെ പാത വെട്ടിയവനു ഹിംസയുടെ വാളു കൊണ്ടന്ത്യം ...ഈ ഭൂഗോളം എത്രമാത്രം വൈരുദ്ധ്യാത്മകമായ കെട്ടു പാടുകളിലൂടെയാണു തിരിയുന്നത്..എങ്കിലും ഇന്നും ആ മഹാന്റെ മുന്നില്‍ ഭൂമിയിലെ മണ്‍തരികള്‍ പോലും പ്രണമിക്കുന്നു..നല്ല എഴുത്ത് യൂസഫ്..ഇതു പോലെ ശക്തവും അര്‍ത്ഥവും മുറ്റുന്ന വരികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.

കൂടില്ലാത്ത കവിയുടെ കൂടുവിടല്‍

കവി അയ്യപ്പന്‍ ഒരു കൂടില്ലാത്ത ഓര്‍മയായി. വെയില്‍ തിന്ന ഒരു പക്ഷിയുടെ കൂടില്ലാത്ത ഓര്‍മ്മകള്‍ നമ്മെ ചിലരെയെങ്കിലും വേട്ടയാടും. ഒരു സര്‍ഗത്മാവിനു എന്തിനാണ് ഒരു കൂട്? എത്രയെത്ര കവികളും സര്‍ഗധനരായ മനുഷ്യരും അങ്ങനെ വീടില്ലാതെ കൂടില്ലാതെ ആകാശത്തിന്റെ അനന്തമായ കൂരയ്ക് കീഴില്‍ അങ്ങനെ ഒറ്റയ്ക്ക് കഴിയുന്നു? കൂടുകള്‍ വിട്ടു അനന്ത വിഹായസ്സിലേക്ക് തീര്‍ത്ഥാടനം പോയ/പോകുന്ന എത്ര മനുഷ്യര്‍? സൂഫിമാര്‍ സന്യാസികള്‍ അങ്ങനെ പേരെടുത്തു പറയാന്‍ കഴിയാത്ത എത്രയോ പേര്‍. അവനും അങ്ങനെ തന്നെയായിരുന്നു. ഇപ്പോള്‍ ഒരു നക്ഷത്രമായി നമ്മെ നോക്കി മദ്യലഹരിയുടെ അനന്തമേഘങ്ങലില്‍ അവന്‍ നമ്മോടു ചിരിക്കുന്നുണ്ടാവാം. നീ ഇനി അനശ്വരന്‍- ഇതുവരെ നശ്വരനും. ഭാഗ്യം, ഇനി നിനക്ക് ആരും ഒന്നും നിഷേദ്ധിക്കില്ലല്ലോ!

ഒരു അറബി ആട്ടിടയന്‍ സിഒന്‍ മലയില്‍ അവന്റെ ആടിനെ തിരയുന്നു

യെഹുദ അമിക്കായി                വിവ: യൂസുഫ്. എ. കെ  ഒരു അറബി ആട്ടിടയന്‍ സിഒന്‍ മലയില്‍ അവന്റെ ആടിനെ തിരയു ന്നു എതിര്‍കുന്നില്‍ ഞാനെന്റെ കുഞ്ഞു ബാലനെ തിരയുന്നു. അറബി ആട്ടിടയനും ജൂത പിതാവും അവരുടെ താത്കാലിക പരാജയത്തില്‍. ഞങ്ങളുടെ രണ്ടു ശബ്ദങ്ങള്‍ മുകളില്‍ കണ്ടുമുട്ടി. ഞങ്ങള്‍ക്കിടയിലെ താഴ്വാരത്തില്‍ സുല്‍ത്താന്റെ കിടങ്ങ്. ആര്‍ക്കും കുട്ടിയേയോ, ആടിനെയോ ഹട്ഗദ്യ യന്ത്രത്തിന്റെ പല്ലുകളില്‍ കുടുങ്ങുകയോ വേണ്ട. അവസാനം ഞങ്ങള്‍ അവരെ കുറ്റിചെടികള്‍ക്കിടയില്‍ കണ്ടെത്തി, ഞങ്ങളുടെ ശബ്ദങ്ങള്‍ ഉള്ളിലേയ്ക്ക് തിരിച്ചു വന്നു, ചിരിച്ചും കരഞ്ഞും. ഒരു ആടിനെയും ബാലനെയും  അന്വേഷിക്കുന്നതെപ്പോഴും ഈ മലകളില്‍ ഒരു നവമതത്തിന്റെ ആരംഭമായിരുന്നു.