ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരണം

ഇന്നലെ എന്റെ കസിന്റെ ചായക്കടയിലെത്തുമ്പോള്‍  വളരെയൊന്നും വൈകിയിരുന്നില്ല. വീടിനകതുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു മടുക്കുന്നത് കൊണ്ടല്ല ഒരു മലയാളി പ്രവാസി പുറത്തു പോയി ഭക്ഷണം കഴിക്കുന്നതെന്നറിയാം. പാര്‍സല്‍ വാങ്ങിക്കാന്‍ അവള്‍ പറഞ്ഞയച്ചതായിരുന്നു.
ഒറ്റയ്ക്ക് വെള്ളിയാഴ്ച ബത്തയിലെയും ഗുരാബിയിലെയും തെരുവിലൂടെ നടക്കുകഎന്നത് വലിയൊരു പ്രയാസമാണ്. വളരെ ചെറിയ സൂചിക്കുഴയിലൂടെ നൂല്‍ കോര്‍ക്കാന്‍ ശ്രമിക്കുംപോലെ. നടത്തത്തില്‍ ഓര്‍മിച്ചത്‌ പകല്‍ സമയമത്രയും പറഞ്ഞുവെച്ച ചില കാര്യങ്ങളായിരുന്നു.
വലിയതും വ്യത്യസ്തരായതുമായ ഒരു ആണ്‍ പെണ്‍ സദസ്സ്. എങ്ങിനെയാണ് നമ്മുടെ കുടുംബ ജീവിതം കേട്ടിപടുക്കേന്ടതെന്നും ഭാര്യഭാര്താക്കന്മാരുടെ പങ്ക് ഒരു നല്ല കുടുംബത്തിനു എത്രത്തോളം ആവശ്യമാന്നെന്നുമുല്ലതായിരുന്നു അതിന്റെ കാതല്‍ എന്ന് പറയാം. അപ്പോഴാണ് മരണത്തെ കുറിച്ചുള്ള വലിയ ചെറിയ ചിന്തകള്‍ കടന്നു വന്നത്. രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോയി വരുമ്പോള്‍ ഭര്‍ത്താവ് ജീവനോടെ വരുമോ എന്ന് ഒരു ചോദ്യം. ഉണ്ടാവാം അല്ലെങ്കില്‍ ഇല്ലായിരിക്കാം. ഉത്തരം ആരും പറയുകയോ ആര്‍കും കേള്‍ക്കുകയോ വേണ്ട. അതങ്ങിനെയാണല്ലോ. ഇവിടെയാണ് ദൈവത്തിന്റെ സാന്നിധ്യം എന്ന് സൂചിപ്പിക്കുവാനും നമ്മുടെ ജീവിതം എത്ര ക്ഷണികമാണ് എന്നും പറയുവാനൊരു ശ്രമം.
ആലോചിക്കുമ്പോള്‍ എത്ര സന്ദര്ഭോചിതം ആ ശ്രമം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞെങ്ങി ഞെരുങ്ങി പാകിസ്ഥാനികളുടെയും ബെന്ഗാളികളുടെയും ടാക്സികളുടെയും പോലീസുകാരുടെയും അവര്‍ എര്പാട് ചെയ്തുവെച്ച ലിന്ച്ചുകളുടെയും ടയരുകളുടെയും മാലിന്യകൂമ്പാരങ്ങളുടെയും ഇടയിലൂടെ കടയിലെത്തുമ്പോള്‍ ക്ഷീണിച്ചിരുന്നു.
ഇക്ക അവിടെയുന്ടെന്നരിയുന്നത്‌ കൌണ്ടറില്‍ ഇരിക്കുന്ന പയ്യന്‍ പറഞ്ഞപ്പോഴാണ്. ഫിലിപ്പിനോകളും മലയാളികളും അറബികളും ഭക്ഷണം കഴിക്കുന്നു. ഇടയ്ക്ക് ഓരോ തരക്കാരും ഷവര്‍മയും ചായയും പെപ്സിയുമൊക്കെ ആവശ്യപ്പെട്ടു വരുന്നു. പയ്യന്‍ ഓരോന്നും അറബിയിലും ഹിന്ദിയിലും ഇംഗ്ലിഷിലും കേട്ട് ഓര്‍ഡര്‍ കൊടുക്കുന്നു.
ഇക്ക അകത്തു ജോലിക്കാരെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഭക്ഷണം കൊടുക്കുമ്പോള്‍ അതീവ ശ്രദ്ധാലുവാണ് കക്ഷി. അതൊരു നിര്‍ബന്ധമാണ്‌: കൊടുക്കുന്നത് നന്നായി ഉണ്ടാക്കി കൊടുക്കണം. കൈ കൊണ്ട് ഒന്ന് ആഗമനം അറിയിച്ചു ഞാന്‍ ബാക്കിയുള്ളവരോട്‌ കുശലം തുടങ്ങി. അല്പം കഴിഞ്ഞു ഒരാളുടെ കയ്യും പിടിച്ചു ഇക്ക പുറത്തേയ്ക്ക് വന്നു.
അയാളെ പരിചയപ്പെടുത്തി. പുതിയ മാനേജര്‍. ഇന്ന് നിയമിച്ചതാണ്. കുശലം നടത്തി പിന്നെ മൌനം.
അയാള്‍ ഞങ്ങളോടായി ഉടന്‍ ഒരു കാര്യം പറഞ്ഞു. പുറത്തു ഒരാള്‍ മരിച്ചു കിടപ്പുണ്ട്. ആരും വരാതതുകൊണ്ടാനെന്നു തോന്നുന്നു പുറത്താനുള്ളത്‌.
അയാള്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം കടയുടെ അടുത്തുള്ള ഒരു ഹോസ്പിടലിനു പുറത്താന്നെന്നയിരുന്നു.
നമുക്ക് പോയി നോക്കാം. മയ്യിത്ത്‌ കാണല്‍ സുന്നതാനല്ലോ, ഇക്ക പറഞ്ഞു.
ഞങ്ങള്‍ ഇറങ്ങി. പോകുമ്പോള്‍ എന്റെ ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തു.
ഹോസ്പിട്ടല്ലിന്നു മുമ്പില്‍ നേരത്തെ ഒരു ചെറിയ ആള്‍കൂട്ടം കണ്ടിരുന്നു. അവര്‍ ഇപ്പോഴും അവിടെയുണ്ട്. പുറത്തും ഹോസ്പിടലിന്റെ വരാന്തയിലും ഒന്നും കാണാന്‍ കഴിഞ്ഞില്ല. കൂടി നിന്ന ആളോട് മറ്റൊന്നും മുഖവുരയില്ലാതെ ചോദിച്ചു: എങ്ങിനെയാണ് സംഭവം? എവിടെയാണുള്ളത്?
അയാള്‍ പറഞ്ഞിടതെയ്ക്ക് പോവുകയാണ്. ഹോസ്പിടലിന്റെ രണ്ടാം നിലയില്‍. ലിഫ്റ്റില്‍ കയറി മുകളിലെത്തി. നേരെ നോക്കിയാല്‍ ഒഴിഞ്ഞുകിടക്കുന്ന വരാന്ത. ചുമരിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന സ്ട്രെട്ചെര്രിന്നരികെ നിന്നും രണ്ടുമൂന്നു ആളുകള്‍ എതിരെ വരുന്നു. അവര്‍ എന്തൊക്കെയോ ഗൌരവം ഇല്ലാതെ പറയുന്നുണ്ട്. ഞങ്ങള്‍ സ്ട്രെട്ചെരിനു അരികെ എത്തി. പൊതിഞ്ഞു വെച്ച വെള്ളത്തുണി പതുക്കെ ഞാന്‍ മാറ്റി. നിശ്ചലം കിടക്കുന്ന ആ ശരീരത്തിന്റെ മുഖം മാത്രം കണ്ടു. വേവലാതി പൂണ്ട ഒരു മുഖം. കട്ടി മീശയുള്ള അല്പം ഇരുണ്ട മുഖം. വായില്‍ നിറഞ്ഞിരിക്കുന്ന നുര. താടിയെല്ലുകള്‍ കൂടിക്കെട്ടിയിരിക്കുന്നു. പതിയെ ഇറങ്ങി. ഇക്ക ഒന്നും പറയുന്നില്ല.
ലിഫ്റ്റ്‌ ഓപ്പണ്‍ ചെയ്തു. കണ്ണാടിയില്‍ ഇക്കയുടെ ദുഃഖം നിഴലിക്കുന്ന മുഖം.
ഇത്രയേയുള്ളൂ. എന്തെല്ലാം സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കണം? എവിടെ എത്തി അതെല്ലാം?
ഞാന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഓര്മ വന്നു. നമ്മള്‍ എന്തൊക്കെയോ വിചാരിക്കുന്നു. ദൈവം അതൊക്കെ എഡിറ്റ്‌ ചെയ്തു തീരുമാനിക്കുന്നു.
പുറത്തിറങ്ങി നേരത്തെ കണ്ട ആളുകളോട് വീണ്ടും അന്വേഷണം. എന്താണ് ഇങ്ങിനെ വച്ചിരിക്കുന്നത്? നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയില്ലേ? എങ്ങിനെയാണ് സംഭവിച്ചത് എന്നൊക്കെ.
കുറച്ചു ദൂരെയുള്ള ഒരു ഇന്റര്‍നെറ്റ്‌ കഫെയില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് പെട്ടെന്ന് നെഞ്ഞുവേടനയെതുടര്‍ന്നു ആരോ കൊണ്ടുവന്നതാണ്. എത്തുമ്പോഴേക് മരിച്ചിരുന്നു. അതുകൊണ്ടാണ് ഹോസ്പിടല്‍ന്റെ അകത്തു കിടത്താത്തത്. അടുത്തയാഴ്ച നാട്ടില്‍ പോകാനിരിക്കുകയായിരുന്നു.
ഭാര്യയും കുട്ടികളും അവനെ കാത്തിരിക്കുന്നു.

അഭിപ്രായങ്ങള്‍

  1. നനുത്ത നൊമ്പരം ബാക്കിയാക്കി പറയേണ്ടത് പറഞ്ഞു തീര്‍ത്തു..ഇത് തന്നെയല്ലേ ഈ കേവല മനുഷ്യ ജന്മം...സ്വപ്‌നങ്ങള്‍
    നെയ്യാനും,താലോലിക്കാനുമൊക്കെ ഉള്ളത് തന്നെ..പക്ഷെ സമയ ബോധമോ ദേശ ബോധമോ മൂല്യ ബോധമോ ഇല്ലാതെ കടന്നു വന്നു
    ഒരു നിമിഷത്തില്‍ ; അവന്‍ ആ മരണം..എല്ലാം കവര്‍ന്നെടുത്തു കടന്നു കളയില്ലേ..
    പാവം മനുഷ്യജന്‍മങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  2. yes. albert camus says about death that it comes as a silent thief. it is true

    മറുപടിഇല്ലാതാക്കൂ
  3. It may be a coincidence that you and I handled the same subject on almost the same day but only slightly differently.

    ഒരു വാക്ക്
    http://kalpakenchery.blogspot.com/2010/12/blog-post_13.html

    Yes, life is completely unpredictable. it may burst just like a bubble at any given second.

    മറുപടിഇല്ലാതാക്കൂ
  4. mine is a true event which i experienced on the day i mentioned in the story. such coincidences and likemindedness make our lives move forward.

    മറുപടിഇല്ലാതാക്കൂ
  5. "അടുത്തയാഴ്ച നാട്ടില്‍ പോകാനിരിക്കുകയായിരുന്നു.
    ഭാര്യയും കുട്ടികളും അവനെ കാത്തിരിക്കുന്നു"...

    മോര്‍ച്ചറിയില്‍ സൂക്ഷിച്ച പഴക്കമേറിയ dead body പോലെ വാക്കുകള്‍ ഇവിടെ വിറങ്ങലിച്ചു നില്‍ക്കുന്നു.
    നല്ല അവതരണം, യൂസുഫ് സര്‍.

    മറുപടിഇല്ലാതാക്കൂ
  6. ഒടുവില്‍ ആ മനുഷ്യനും തന്റെ സ്വപ്‌നങ്ങള്‍ ബാക്കിവെച്ചു റബ്ബിന്റെ
    വിദിക്ക് കീഴടങ്ങിയിരിക്കുന്നു ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ ആമീന്‍..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജുതുരൂന

ജുതുരൂന നദിയ ബര്‍ഹൌം     ചിന്തിക്കുമ്പോള്‍  അസാധാരണവും അനുഭവിക്കുമ്പോള്‍ ഭീകരവുമാണ് പ്രവാസം.ഒരു വ്യക്തിക്കും അവന്റെ ജന്മ ദേശത്തിനുമിടയിലും, സ്വത്വത്തിനും അതിന്റെ യഥാര്‍ത്ഥ വാസ സ്ഥലത്തിനും തമ്മില്‍ ഒരിക്കലും ഉണക്കാന്‍ കഴിയാത്ത അസഹനീയ മുറിവുണ്ടാക്കു ന്ന ഒന്നാണത്. അനിവാര്യമായ ദുഃഖം ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല.   ------- എഡ്‌വേര്‍ഡ്  സയെദ്.           "എനിക്കുള്ള  ഉത്തരവ് അനുസരിക്കുക മാത്രമാണ്  ഞാന്‍ ചെയ്യുന്നത്" വസ്ത്രമുരിയാന്‍ ആവശ്യപ്പെടുമ്പോള്‍   ജോര്‍ദാനും പലെസ്തീനും ഇടയിലുള്ള അലെന്ബീ അതി ര്‍ത്തിയില്‍ വെച്ച് ഒരു സൈനികന്‍ എന്റെ പിതാവിനോട് പറഞ്ഞു. പാസ്പോര്ടുകള്‍ പരിശോ ധിക്കുമ്പോള്‍ ഞങ്ങളുടെ അറബി കുടുംബപ്പേര്  ശ്രദ്ധിച്ചയുടനെ വസ്ത്രമഴിച്ചുള്ള ഒരു സാധാര ണ ശരീരപരിശോധനയ്ക്കായി  സൈനികര്‍ വേര്‍തിരിച്ചു. ഫലെസ്തീനിലേക്കുള്ള എന്റെ വേനല്‍ കാല സന്ദര്‍ശന വേളകളില്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക...

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.