ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അന്തസ്സാരശൂന്യം

ഇരുളിന്റെ തീരങ്ങളില്‍ അന്യനായിരിക്കുമ്പോള്‍
അറിയാതെ മേനിയില്‍ കയറിയിറങ്ങുന്ന ഇളംകാറ്റ്
ഇക്കിളിയുടെ മോദങ്ങളില്‍ വിടരുന്ന
ഇതള്‍പുഷ്പങ്ങള്‍.
മധുരമാകുന്നോരിരുട്ടിന്‍ മാനസ സ്വപ്നങ്ങളില്‍
കല്ലുകളെറിയുമ്പോള്‍ ഒരു നേര്‍ത്ത ചിരിയില്‍ 
വികാരം മറയ്ക്കുന്ന ‍നീലത്തടാകം.
എന്ത് ഗൌരവം മൌനത്തിനെന്നാരോ
ആശ്ചര്യ ചിഹ്നത്തില്‍ കുശുകുശുക്കുന്നപോലെ.
നിസ്തുലം ഈ അന്തരാലത്തിന്‍ അനന്ത വിസ്തൃതി
അന്തസ്സാര ശൂന്യമാം ഈ വികൃതികള്‍.

അഭിപ്രായങ്ങള്‍

  1. ഏകാന്തതയില്‍ ഇരുട്ടിനു പോലും അവന്യന്‍..നൊമ്പരങ്ങളിലും മുഖം മൂടിയിട്ട തടാകം..ചില മനുഷ്യ ജന്മങ്ങളെ പോലെ...
    വേദനയിലും ചിരിക്കേണ്ടി വരുന്ന ജന്‍മങ്ങള്‍...ഗൌരവം സ്ഥായിഭാവമാക്കി മൌനം..ഉള്ളില്‍ ഉറയുന്ന സങ്കടക്കടലിന്റെ
    ആര്‍ദ്രഭാവം...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ