വിവ. യൂസഫ് എ. കെ.
ആളുകള്‍ മേല്‍വസ്ത്രങ്ങളില്‍ കുഴിയില്‍ നിന്നുയരുന്ന മണ്ണിന്റെ അതേ നിറം. അതൊരു അവസ്ഥാന്തര ഇടം, സ്തംഭനാവസ്ഥ, രാജ്യമോ നഗരമോ അല്ല. ചക്രവാളത്തിലെ നിര്‍മാണ ക്രെയിനുകള്‍ വലിയ ചാട്ടത്തിനു കൊതിക്കുന്നു, എങ്കിലും ഘടികാരങ്ങള്‍ അതിനെതിരാണ്. | ||
കോണ്‍ക്രീറ്റ് പൈപ്പുകള്‍ വെളിച്ചത്തിന്റെ മടിയില്‍ മരവിച്ച നാവുമായി ചിതറിക്കിടക്കുന്നു. വാഹന ബോഡി കടകള്‍ പണ്ടത്തെ ധാന്യപ്പുരകള്‍ കൈയടക്കിയിരിക്കുന്നു. കല്ലുകള്‍ ചന്ദ്രന്റെ ഉപരിതലത്തിലെ വസ്തുക്കള്‍ പോലെ നിഴല്‍ വിരിക്കുന്നു. ഈ ഇടങ്ങള്‍ വലുതായിക്കൊണ്ടെയിരിക്കുന്നു ജൂദാസിന്റെ വെള്ളി കൊണ്ട് വാങ്ങിയ ഭൂമി പോലെ: "അന്യരെ ശവമടക്കാന്‍ ഒരു കുശവന്റെ പാടം" | ||
സമകാലിക നഗരവല്ക്കരണത്തിന്റെ നേര്‍ക്കുള്ള നിസഹായതയുടെ ദയനീയത മുറ്റുന്ന ഒരു പ്രതികരണം ..അല്ലെ..ധ്യാനപ്പുരകള്‍ ഇരുമ്പിനും തുരുമ്പിനും സ്ഥാനം മാറുമ്പോള്‍ വയലുകള്‍ നികത്തി സിമന്റും കമ്പിയും താണ്ഡവമാടുന്നതോര്‍മ വരുന്നു..വിവര്‍ത്തനം മനോഹരമാക്കി ..ഭാവശുദ്ധി ഒട്ടും ചോരാതെ തന്നെ .......!!
മറുപടിഇല്ലാതാക്കൂ