റാബിയ ബദവിയ
വിവ. യൂസഫ് എ.കെ
എന്റെ ഹൃദയത്തില്‍ നിന്നോടുള്ള മോഹം
അത്യപൂര്‍വമായ ഒരു നിധിയാണ്
എന്റെ നാവില്‍ നിന്റെ പേര്
മധുരോത്തമ വാക്കാണ്
എന്റെ ഏറ്റവും തിരഞ്ഞെടുക്കപ്പെട്ട സമയം
നിന്റെ കൂടെ ചെലവഴിക്കുന്ന മണിക്കൂറുകള്‍.
ദൈവമേ, എനിക്കീ ഭവനത്തില്‍ ജീവിക്കാന്‍ കഴിയില്ല
നിന്നെ സ്മരിക്കാതെ
എങ്ങിനെയാണ് അടുത്ത ലോകം
അനുഭവിക്കാന്‍ കഴിയുക
നിന്റെ മുഖം കാണാതെ?
നിന്റെ രാജ്യത്ത് ഞാനൊരന്യയും
നിന്റെ ആരാധകരില്‍ എകയുമാണ്
എന്റെ പരാതിയുടെ കാതലിതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ