ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രാന്തപ്രദേശം

തോമസ്  ട്രാന്‍സ്ട്രോമര്‍  വിവ. യൂസഫ്‌ എ. കെ. ആളുകള്‍ മേല്‍വസ്ത്രങ്ങളില്‍ കുഴിയില്‍ നിന്നുയരുന്ന മണ്ണിന്റെ അതേ നിറം. അതൊരു അവസ്ഥാന്തര ഇടം, സ്തംഭനാവസ്ഥ, രാജ്യമോ നഗരമോ അല്ല. ചക്രവാളത്തിലെ നിര്‍മാണ ക്രെയിനുകള്‍ വലിയ ചാട്ടത്തിനു കൊതിക്കുന്നു, എങ്കിലും ഘടികാരങ്ങള്‍ അതിനെതിരാണ്.  കോണ്‍ക്രീറ്റ് പൈപ്പുകള്‍ വെളിച്ചത്തിന്റെ മടിയില്‍ മരവിച്ച നാവുമായി ചിതറിക്കിടക്കുന്നു. വാഹന ബോഡി കടകള്‍ പണ്ടത്തെ ധാന്യപ്പുരകള്‍ കൈയടക്കിയിരിക്കുന്നു. കല്ലുകള്‍ ചന്ദ്രന്റെ ഉപരിതലത്തിലെ വസ്തുക്കള്‍ പോലെ നിഴല്‍ വിരിക്കുന്നു. ഈ ഇടങ്ങള്‍ വലുതായിക്കൊണ്ടെയിരിക്കുന്നു ജൂദാസിന്റെ വെള്ളി കൊണ്ട് വാങ്ങിയ ഭൂമി പോലെ: "അന്യരെ ശവമടക്കാന്‍ ഒരു കുശവന്റെ പാടം"  

ഒരു മരണത്തിനു ശേഷം

തോമസ് ട്രന്‍സ്ട്രോമര്‍ വിവ: യൂസഫ്‌. എ. കെ.   ഒരിക്കല്‍  ഒരു ഞെട്ടലുണ്ടായി ഒരു നീണ്ട വെളിച്ചം വിതറുന്ന വാല്നക്ഷത്തിന്റെ വാല്‍ വിട്ടേച്ചു പോയി. അത് നമ്മളെ അകത്തു സൂക്ഷിക്കുന്നു. ടി വി ചിത്രങ്ങള്‍ മഞ്ഞു മൂടുന്നു. ടെലിഫോണ്‍ വയറുകളില്‍ അത് തണുത്ത തുള്ളിയായി നില്‍ക്കുന്നു. ഹേമന്ത സൂര്യനില്‍ ഒരാള്‍ക്ക്‌ ഇനിയും സാവകാശം സ്കിയില്‍ പോകാന്‍ കഴിയും കുറച്ചിലകള്‍ തങ്ങി നില്‍ക്കുന്ന കുറ്റിചെടികളിലൂടെ. പഴയ ടെലിഫോണ്‍ പുസ്തകത്തില്‍ നിന്ന് കീറിയെടുത്ത പേയ്ജുകള്‍ക്ക് സമാനമാണവ. തണുപ്പ് വിഴുങ്ങിയ പേരുകള്‍. ഹൃദയ മിടിപ്പ് കേള്‍ക്കാന്‍ ഇപ്പോഴും മനോഹരം പക്ഷെ ചിലപ്പോള്‍ ശരീരത്തേക്കാള്‍ നിഴലാണ് സത്യമെന്ന് തോന്നും. സാമുറായ്‌ അപ്രസക്തമെന്നു തോന്നുന്നു കറുത്ത വ്യാളി ധൂളികളുടെ ആയുധത്തിന്റെ അടുക്കല്‍.  

ഹൃദയത്തിന്റെ കാവല്‍ക്കാരന്‍

റാബിയ ബദവിയ വിവ. യൂസഫ്‌ എ.കെ എന്റെ ഹൃദയത്തില്‍ നിന്നോടുള്ള മോഹം അത്യപൂര്‍വമായ ഒരു നിധിയാണ്‌ എന്റെ നാവില്‍ നിന്റെ പേര് മധുരോത്തമ വാക്കാണ്‌ എന്റെ ഏറ്റവും തിരഞ്ഞെടുക്കപ്പെട്ട സമയം നിന്റെ കൂടെ ചെലവഴിക്കുന്ന മണിക്കൂറുകള്‍. ദൈവമേ, എനിക്കീ ഭവനത്തില്‍ ജീവിക്കാന്‍ കഴിയില്ല നിന്നെ സ്മരിക്കാതെ എങ്ങിനെയാണ് അടുത്ത ലോകം അനുഭവിക്കാന്‍ കഴിയുക നിന്റെ മുഖം കാണാതെ? നിന്റെ രാജ്യത്ത് ഞാനൊരന്യയും നിന്റെ ആരാധകരില്‍ എകയുമാണ് എന്റെ പരാതിയുടെ കാതലിതാണ്.

soul emboldened

i wanted you to read my emotions  but without tears or smiles hovering over your face relishing the sedimentary love. unable to return it in the same measure i fly away to the fathomless firmament starred by a flock of angels chirping in clouds of joy. your prescience of forlorn days bereaves my eeried ethos and emboldens a crying soul flavoured with salt and sour. 
ഞാന്‍ കരഞ്ഞു എന്റെ കണ്ണീര്‍ വറ്റുന്നത് വരെ ഞാന്‍ പ്രാര്‍ത്ഥിച്ചു മെഴുകുതിരികള്‍ എരിഞ്ഞു തീരുന്നത് വരെ ഞാന്‍ പ്രണമിച്ചു നിലം ഞെരുങ്ങുന്നത് വരെ മുഹമ്മദിനെയും ക്രിസ്തുവിനെയും കുറിച്ച് ഞാന്‍ ചോദിച്ചു ഓ ജെറുസലേം, പ്രവാചകരുടെ സുഗന്ധം ഭൂമിക്കും വാനത്തിനുമിടയിലെ ഏറ്റവും ഹൃസ്വമായ പാത ഓ ജെറുസലേം നിയമങ്ങളുടെ ദുര്‍ഗം വിരലുകള്‍ കരിഞ്ഞതും കണ്ണുകള്‍ തളര്‍ന്നതുമായ ഒരു മനോഹരമായ ശിശു പ്രവാചകന്‍ കടന്നുപോയ തണല്‍വീണ ഒരു മരുപ്പച്ചയാണ്‌ നീ. -------------------- നിസ്സാര്‍ ഖബ്ബാനി---------------        

പറക്കല്‍

യൂസഫ്‌ . എ. കെ. നിറയുന്നതൊരു പുഴയുടെ  ഓളങ്ങളില്‍ പുലരുന്നതൊരു കുന്നിന്‍  കയത്തില്‍ തേടുന്നതൊരു മാവിന്‍ തണല്‍ എരിയാതെ പെയ്യുന്ന  മഴയുടെ നിഴല്‍  വെളിച്ചത്തിന്റെ നീളന്‍ കുപ്പായം തുന്നി നിന്നെ കരയുടെ നെഞ്ചില്‍  നിറച്ചു നനച്ചു നമുക്ക് നിറയാനിടം എവിടെയും പുലരുന്ന ഭൂമി തന്‍  പാതാള രൂപം എങ്കിലും ഒരോര്‍മ്മയ്ക്ക്‌  ഒരായിരം ചിറകുകള്‍ പറക്കാം നമുക്കിനി. ----------------------

ഒരു കൊച്ചു പ്രേമലേഖനം

നിസ്സാര്‍ ഖബാനി (സിറിയ)* വിവ: യൂസഫ്‌.എ. കെ. എന്റെ പ്രിയതമേ, ഒരുപാടു മൊഴിയുവാനുണ്ടെനിക്ക് എവിടെ ഞാന്‍ തുടങ്ങണം മുത്തേ നിന്നിലുള്ളതെല്ലാം രാജകീയം  എന്റെ വാക്കുകളിലൂടെ അര്‍ത്ഥമറിഞ്ഞു പട്ടു ഗേഹം പണിയുന്നവളെ ഇതാണെന്റെ ഗീതങ്ങള്‍, ഇത് ഞാനും ഈ കൊച്ചു പുസ്തകം നമ്മളെ കൊള്ളുന്നു നാളെ ഞാനിതിന്റെ താളുകള്‍ തിരികെ തരുമ്പോള്‍  ഒരു വിളക്ക് വിലപിക്കും  ഒരു ശയ്യ പാടും  അതിന്റെ പദങ്ങള്‍ വാഞ്ചയാല്‍ ഹരിതമാകും അതിന്റെ അല്പവിരാമ ചിഹ്നങ്ങള്‍ പറക്കുവാന്‍ വെമ്പും  പറയരുതേ: എന്തിനാണീ യുവാവ്‌  എന്നെക്കുറിച്ച് പുളയുന്ന പാതയോടും അരുവിയോടും  ബദാം മരത്തോടും വര്‍ണ പുഷ്പത്തോടും പറഞ്ഞതെന്ന്    ഞാനെവിടെപോയാലും ലോകം എന്നെ പിന്തുടരുവാന്‍ ? എന്തിനീ ഗാനങ്ങള്‍ അവന്‍ ആലപിച്ചു? ഇനി  എന്റെ സുഗന്ധം കൊണ്ട്  പൊതിയാത്ത താരകമില്ല നാളെ ജനം എന്നെ അവന്റെ കവിതയില്‍ കാണും വീഞ്ഞു രസമുള്ള വദനം, പറ്റെ മുറിച്ച മുടി ജനം പറയുന്നതവഗണിക്കുക   നീ മഹത്താവുന്നത് എന്റെ പ്രനയത്തിലൂടെയാണ്  നമ്മളല്ലായിരുന്നെങ്കില്‍ ലോകമെന്താകുമായിരുന്നു  നിന്റെ കണ്ണുകളല്ലയിരുന്നെങ്കില്‍ ലോകമെന്താകുമായിരുന്നു? -----------------------------------------------------------

പറവ

പാബ്ലോ നെരുദ  വിവ: യൂസുഫ് എ. കെ. ഒരു പറവയില്‍ നിന്നു മറ്റൊരു പറവയിലേക്ക് അത് കടന്നു പോയി,  ഒരു ദിനത്തിന്റെ മുഴുവന്‍ സമ്മാനം പുല്ലാങ്കുഴലില്‍ നിന്നു പുല്ലാങ്കുഴലിലേക്ക്  ദിനം യാത്രയായി, ഹരിത വസ്ത്രം പുതച്ച്. തുരങ്കം തുറന്ന പറക്കലില്‍  കടന്നുപോകുന്ന കാറ്റിലൂടെ പക്ഷികള്‍ തകര്‍ത്തു തുറക്കുന്നിടത്തേക്ക് കനം തൂങ്ങുന്ന നീല വായുവില്‍ -  അങ്ങോട്ട്‌ നിശ കടന്നു വന്നു. യാത്രകള്‍ തീര്‍ന്നു തിരിച്ചു വന്നപ്പോള്‍  നിശ്ചല ഹരിതനായി ഞാന്‍ നിന്നു. സൂര്യനും ഭൌമ ശാസ്ത്രത്തിനുമിടയില്‍ -- ചിറകുകള്‍ ചലിച്ചതെങ്ങിനെയെന്നറിഞ്ഞു സുഗന്ധങ്ങള്‍ പരക്കുന്നതും തൂവല്‍ പൊതിഞ്ഞ ദൂരദര്‍ശിനിയിലൂടെ  ഉന്നതങ്ങളില്‍ നിന്നു ഞാന്‍ പാത കണ്ടു അരുവികളും മേല്കൂരനിറഞ്ഞ ഓടുകളും; തൊഴില്‍ ചെയ്യുന്ന മുക്കുവര്‍ നുരയുടെ കാല്‍സരായികള്‍; മുഴുവനും എന്റെ ഹരിതാകാശത്ത് നിന്നും വീക്ഷിച്ചു. ഇനി അക്ഷരങ്ങള്‍ ബാക്കിയില്ല  പറവകള്‍ പറക്കുന്നതിനെക്കാള്‍  ചെറു പക്ഷിയുടെ കുഞ്ഞുജലം  തീ പിടിച്ചിരിക്കുന്നു, പരാഗത്തിന്റെ പുറത്തു നൃത്തം ചെയ്തുകൊണ്ട്.

കറുത്ത ഗൌളി

യൂസഫ്‌. എ. കെ. ഒരു തീരമുരക്കെ കരയുന്നു കടലിന്റെ സാന്ത്വനം പുണരുവാന്‍ ഒരു റാവു പതിയെ ചിണുങ്ങുന്നു പുലരൊളിപ്പാത തെളിയും വരെ. ഒരു കാറ്റ് കാടിനെ പുണരുന്നു അമരത്വ രഥതിലേറുവാന്‍ ഒരു നദി കുന്നിനെ കുണ്‌ക്കിട്ടു തെളിനീര്പൂക്കളെ തടവിലാക്കീടുവാന്‍ എന്റെ സിരകളില്‍ തിരമാലയുരയുന്നു വിരല്‍സ്പര്‍ശം വീണ വേണു പോലെ ഹൃദയ വീഥിയിലിരമ്പുന്ന കാറ്റ് തീമഴ പെയ്യുവാന്‍ തിടുക്കപെടുന്നു. ഓര്‍മയില്‍ ഉണരുന്ന ഹരിത മലകള്‍ പാടം  മുറിച്ചു കിടക്കുന്നു. താലോലം പാടിയ നദികള്‍ നീര്‍ വറ്റി മരിക്കുന്നു. ചുവടുകള്‍ മാറിയ സമയത്തെ നോക്കി ഒരു കറുത്ത ഗൌളി പല്ലിളിക്കുന്നു.

സത്യത്തിന്റെ ഒരു നിമിഷം

(ചെറുകഥ)     ഖൈരിയ അല്‍ സഖ്‌അഫ് (സൗദി അറേബ്യ) വിവ. യൂസുഫ്.എ.കെ. വസന്തത്തിന്റെ നാളുകളായിരുന്നു അത്.... മുമ്പ് പോയിരുന്നത് പോലെ തന്നെ.  നേരം അളക്കുന്നതില്‍ അവള്‍ക്ക് വലിയ താല്പര്യമില്ലായിരുന്നു-- മാസങ്ങള്‍, ആഴ്ചകള്‍,  ദിവസങ്ങള്‍, മണിക്കൂറുകള്‍, മിനുട്ടുകള്‍,  അല്ലെങ്കില്‍ സെക്കണ്ടുകള്‍ എന്നിങ്ങനെ.   വലിയ ഘടികാരം തൂങ്ങി നില്‍ക്കുന്ന ഒരു ചുമരിനരികെ  സമയത്തിന്റെ പദ്ധതിയില്‍ കുരുങ്ങി ചില നിമിഷങ്ങള്‍ അവള്‍ തരിച്ചു നിന്നു. മുന്‍ തലമുറകളില്‍ ഉണ്ടായിരുന്നതുപോലെ  പ്രൌഡഗംഭീരമായ  ഒരുതരം ഘടികാരമായിരുന്നു അതും - പഴയതും, മരത്തില്‍ നിര്‍മ്മിച്ചതും, വീടിന്റെ നിഴലിരുള്‍ വീഴ്ത്തുന്ന ലോകത്തിന്റെ ഗൌരവത്തെ വിളിച്ചോതുന്നതും. അവള്‍ അയാളെ നോക്കി.ഒരിക്കലും എന്തുകൊണ്ട് ഇതേപറ്റി ഇതുവരെ അയാളോട് സംസാരിക്കാന്‍ ശ്രമിച്ചില്ലെന്ന്  അവള്‍ ആലോചിച്ചു. അയാള്‍ക്ക് ഏകദേശം  അമ്പത് വയസ്സ് പ്രായമുണ്ടായിരുന്നു. ഒരു ഒഴുക്കന്‍  കുപ്പായമണിഞ്ഞു  അയാള്‍  ഒരു ചാരുകസേരയിലിരിക്കുന്നു. അവള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത നിറത്തോടുകൂടിയ ഒരു വസ്ത്രം കൊണ്ട് അയാള്‍ തല മറച്ചിരിക്കുന്നു. കാരണം അത് കാലം കൊണ്ട് നിറം മങ്ങിപ്പോയിട്ടുണ്ടാ  രുന്ന

ഒരു അറബി ആട്ടിടയന്‍ സിഒന്‍ മലയില്‍ അവന്റെ ആടിനെ തിരയുന്നു

യെഹുദ അമിക്കായി                വിവ: യൂസുഫ്. എ. കെ  ഒരു അറബി ആട്ടിടയന്‍ സിഒന്‍ മലയില്‍ അവന്റെ ആടിനെ തിരയു ന്നു എതിര്‍കുന്നില്‍ ഞാനെന്റെ കുഞ്ഞു ബാലനെ തിരയുന്നു. അറബി ആട്ടിടയനും ജൂത പിതാവും അവരുടെ താത്കാലിക പരാജയത്തില്‍. ഞങ്ങളുടെ രണ്ടു ശബ്ദങ്ങള്‍ മുകളില്‍ കണ്ടുമുട്ടി. ഞങ്ങള്‍ക്കിടയിലെ താഴ്വാരത്തില്‍ സുല്‍ത്താന്റെ കിടങ്ങ്. ആര്‍ക്കും കുട്ടിയേയോ, ആടിനെയോ ഹട്ഗദ്യ യന്ത്രത്തിന്റെ പല്ലുകളില്‍ കുടുങ്ങുകയോ വേണ്ട. അവസാനം ഞങ്ങള്‍ അവരെ കുറ്റിചെടികള്‍ക്കിടയില്‍ കണ്ടെത്തി, ഞങ്ങളുടെ ശബ്ദങ്ങള്‍ ഉള്ളിലേയ്ക്ക് തിരിച്ചു വന്നു, ചിരിച്ചും കരഞ്ഞും. ഒരു ആടിനെയും ബാലനെയും  അന്വേഷിക്കുന്നതെപ്പോഴും ഈ മലകളില്‍ ഒരു നവമതത്തിന്റെ ആരംഭമായിരുന്നു.

ജുതുരൂന

ജുതുരൂന നദിയ ബര്‍ഹൌം     ചിന്തിക്കുമ്പോള്‍  അസാധാരണവും അനുഭവിക്കുമ്പോള്‍ ഭീകരവുമാണ് പ്രവാസം.ഒരു വ്യക്തിക്കും അവന്റെ ജന്മ ദേശത്തിനുമിടയിലും, സ്വത്വത്തിനും അതിന്റെ യഥാര്‍ത്ഥ വാസ സ്ഥലത്തിനും തമ്മില്‍ ഒരിക്കലും ഉണക്കാന്‍ കഴിയാത്ത അസഹനീയ മുറിവുണ്ടാക്കു ന്ന ഒന്നാണത്. അനിവാര്യമായ ദുഃഖം ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല.   ------- എഡ്‌വേര്‍ഡ്  സയെദ്.           "എനിക്കുള്ള  ഉത്തരവ് അനുസരിക്കുക മാത്രമാണ്  ഞാന്‍ ചെയ്യുന്നത്" വസ്ത്രമുരിയാന്‍ ആവശ്യപ്പെടുമ്പോള്‍   ജോര്‍ദാനും പലെസ്തീനും ഇടയിലുള്ള അലെന്ബീ അതി ര്‍ത്തിയില്‍ വെച്ച് ഒരു സൈനികന്‍ എന്റെ പിതാവിനോട് പറഞ്ഞു. പാസ്പോര്ടുകള്‍ പരിശോ ധിക്കുമ്പോള്‍ ഞങ്ങളുടെ അറബി കുടുംബപ്പേര്  ശ്രദ്ധിച്ചയുടനെ വസ്ത്രമഴിച്ചുള്ള ഒരു സാധാര ണ ശരീരപരിശോധനയ്ക്കായി  സൈനികര്‍ വേര്‍തിരിച്ചു. ഫലെസ്തീനിലേക്കുള്ള എന്റെ വേനല്‍ കാല സന്ദര്‍ശന വേളകളില്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക്കുന്ന വാക്കുകളാണിവ.       എനിയ്ക്കന്നു അഞ്ചു വയസ്സായിരുന്നു പ്രായം; അതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന്  പൂര്‍ണമായി അറിയില്ലായിരുന്നു. ഞങ്ങളോട് ഈ ആളുകള്‍ ആവശ്യപ്പെടുന്നതൊക്കെ എന്തി