യൂസഫ്. എ. കെ.
ഒരു തീരമുരക്കെ കരയുന്നു
കടലിന്റെ സാന്ത്വനം പുണരുവാന്‍
ഒരു റാവു പതിയെ ചിണുങ്ങുന്നു
പുലരൊളിപ്പാത തെളിയും വരെ.
ഒരു കാറ്റ് കാടിനെ പുണരുന്നു
അമരത്വ രഥതിലേറുവാന്‍
ഒരു നദി കുന്നിനെ കുണ്‌ക്കിട്ടു
തെളിനീര്പൂക്കളെ തടവിലാക്കീടുവാന്‍
എന്റെ സിരകളില്‍ തിരമാലയുരയുന്നു
വിരല്‍സ്പര്‍ശം വീണ വേണു പോലെ
ഹൃദയ വീഥിയിലിരമ്പുന്ന കാറ്റ്
തീമഴ പെയ്യുവാന്‍ തിടുക്കപെടുന്നു.
ഓര്‍മയില്‍ ഉണരുന്ന ഹരിത മലകള്‍
പാടം മുറിച്ചു കിടക്കുന്നു.
താലോലം പാടിയ നദികള്‍
നീര്‍ വറ്റി മരിക്കുന്നു.
ചുവടുകള്‍ മാറിയ സമയത്തെ നോക്കി
ഒരു കറുത്ത ഗൌളി പല്ലിളിക്കുന്നു.
ഒരു തീരമുരക്കെ കരയുന്നു
കടലിന്റെ സാന്ത്വനം പുണരുവാന്‍
ഒരു റാവു പതിയെ ചിണുങ്ങുന്നു
പുലരൊളിപ്പാത തെളിയും വരെ.
ഒരു കാറ്റ് കാടിനെ പുണരുന്നു
അമരത്വ രഥതിലേറുവാന്‍
ഒരു നദി കുന്നിനെ കുണ്‌ക്കിട്ടു
തെളിനീര്പൂക്കളെ തടവിലാക്കീടുവാന്‍
എന്റെ സിരകളില്‍ തിരമാലയുരയുന്നു
വിരല്‍സ്പര്‍ശം വീണ വേണു പോലെ
ഹൃദയ വീഥിയിലിരമ്പുന്ന കാറ്റ്
തീമഴ പെയ്യുവാന്‍ തിടുക്കപെടുന്നു.
ഓര്‍മയില്‍ ഉണരുന്ന ഹരിത മലകള്‍
പാടം മുറിച്ചു കിടക്കുന്നു.
താലോലം പാടിയ നദികള്‍
നീര്‍ വറ്റി മരിക്കുന്നു.
ചുവടുകള്‍ മാറിയ സമയത്തെ നോക്കി
ഒരു കറുത്ത ഗൌളി പല്ലിളിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ