ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കസാക്കിലെ തുല്‍പാന്‍

   യൂസഫ്‌. എ. കെ ചിത്രം: തുല്പാന്‍  ദൈര്‍ഘ്യം: 100 മിനിട്ട്  രാജ്യം: കസാകിസ്താന്‍ സംവിധായകന്‍:  സെര്‍ഗേ  ദ്വോര്‍ത്സേവോയ്  ( Sergey Dvortsevoy )   പേര് കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ ഇതിഹാസത്തിന്റെ നാട് ഓര്‍മ്മിച്ചു പോകും.ഖസാക്ക് എന്ന ഗൃഹാതുരത്വത്തിന്റെ ശക്തി അത്രത്തോളം വഹിച്ചു നടക്കുന്ന ഒരു സംസ്കാരത്തിലേക്കാന്നു    മറ്റൊരു ഗൃഹാതുരത്വതിന്റെ കഥ സമര്‍പ്പിക്കുന്നതു. കസാകിസ്ഥാനില്‍ ഒരു മരുഭൂമിയെ കേന്ദ്രീകരിച്ചു നടക്കുന്ന ജീവിത സന്ദര്‍ഭത്തെ അടര്‍ത്തിയെടുത്തു അതിമനോഹരമായ പെയിന്റിംഗ്  കണക്കെ അവതരിപ്പിക്കപ്പെട്ട ചലച്ചിത്ര രംഗഭാഷയാന്നു തുല്പന്‍. ഡോകുമെന്ററി  സിനിമയുടെ മര്‍മ്മം തൊട്ടറിഞ്ഞ സെര്‍ജി ടോര്‍ത്സിവോയ് (Sergei  Dvortsevoy ) ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രമാണിത്. കസാകിസ്ഥാനിലെ മരുഭൂമിയില്‍ ഒരിടത്ത്  ഏകദേശം നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ വിവാഹപ്രായമായ ഒരു പെണ്‍കുട്ടി മാത്രമേയുള്ളൂ. സഹോദരിഭര്‍ത്താവ്   ഒന്ടാസിനോടും അടുത്ത ചങ്ങാതിയായ മാക്കിനോടും ഒപ്പം, കപ്പിത്താന്‍ ആയി സേവനം കഴിഞ്ഞു തിരിച്ചെത്തിയ, ആസ്സ എന്ന യുവാവ് തുല്‍പാന്‍  എന്ന പേരുള്ള അവളെ തന്റെ ഭാര്യയാക്കാന്
ഈയിടെയുള്ള പോസ്റ്റുകൾ

എന്റെ പ്രഭാതത്തോടുപമിക്കുമ്പോള്‍

ഇബ്നു ഫരിദ് വിവര്‍ത്തനം: യൂസഫ്‌ എ. കെ. എന്റെ പ്രഭാതത്തോടുപമിക്കുമ്പോള്‍  ദീര്‍ഘ  ദിന വെളിച്ചം  ഒരു  മിന്നല്‍  പോലെ  എന്റെ പാന  സ്ഥലിയില്‍, പാരാവാരം  ഒരു  തുള്ളി. ഞാന്‍ സ്വയം   എല്ലാം  വീക്ഷിച്ചു പരതുന്നു  ഒരു  പക്ഷം  കടിഞ്ഞാണും നിയന്ത്രണവുമായി, മറുഭാഗം വലിക്കുമ്പോഴും . മുകള്‍ അവനുകീഴെ  വന്നപ്പോള്‍- സര്‍വദിക്കും  നമിച്ച- വന്റെ  നയിക്കും  മുഖത്തെ. ഭൂമിയുടെ  കീഴ്  രണ്ടിനും  മീതെ. കാരണം  ഞാന്‍  കീറിയത്  അടഞ്ഞതാണ്, അടഞ്ഞത് പിളര്‍ക്കുന്നത്‌ എന്റെ വ്യക്ത വഴിയെങ്കിലും. ഒരു  സന്കീര്‍ണതയുമില്ല- കൂടിച്ചേരല്‍  തീര്‍ച്ചയുടെ  പാതയാണ് ; എവിടെ  എന്നൊന്നില്ല ശൂന്യാകാശം  മാത്രം വേര്‍തിരിക്കുന്നത്  കൊണ്ട്. അക്കമേയില്ല, എന്നാല്‍  ബ്ളേഡ്‌   അറ്റം  പോലെ  മുറിക്കുന്നു, സമയം   എന്നത് പോലുമില്ല  കാരണം പരിധി  സമയപാലകന്റെ  സൃഷ്ടിയാണ്; ഈ  ലോകത്തോ  അടുതതിലോ സമത്വമില്ല ഞാന്‍  വളര്‍ത്തിയത്‌  ആര്‍ക്കു  തളര്ത്താം എന്റെ  ആജ്ഞാവിധിയാര്‍ക്ക്  നടപ്പിലാക്കാം. രണ്ടിടത്തും എതിരാളിയില്ല, ശാന്തിയാല്‍ അസമത്വം  കാണില്ല  നിങ്ങള്‍ മാനവ  സൃഷ്ടിപ്പില്‍.
മൃത്യുശയനം യൂസഫ്‌. എ. കെ. അട്ടം കറുത്തിരുണ്ട്‌ പൊടിപിടിച്ചു ഓടുകള്‍ തകര്‍ന്നു കള്ളന്റെ കണ്ണുകള്‍ തുറിച്ചു. മലര്‍ന്നു കിടക്കുമ്പോള്‍ കാഴ്ചയുടെ ഫാന്ടസിയില്‍ കുട്ടിക്കളികള്‍ കുരുന്നുപൂക്കളില്‍ മഞ്ഞുകണം വികൃതിയും വാക്കുതര്‍ക്കങ്ങളും . മാവിന്‍ചുവട്ടിലെ ഊഞ്ഞാലാട്ടം നെല്ലിക്ക, വെല്ലം, പുളി, മാങ്ങ കുപ്പിവള, പൊട്ടു, മൈലാഞ്ചി അങ്ങിനെ കൌമാരക്കിതപ്പിലൂടെ യുവസന്ധ്യകള്‍, നെടുവീര്‍പ്പ് ആഗ്രഹസമസ്യകള്‍ താലിച്ചരടിലെ തളപ്പ് . ഓര്മയിലൊഴുകുന്ന നീറ്റലില്‍ കണ്ണുനീര്ചാലുകള്‍ ചലനം തോറ്റ മാംസവാര്ദ്ധക്യം ഉപ്പും മധുരവും കയ്പും നോവും കേവലം ശവം തീനികള്‍ കണ്പീലികളില്‍ മിന്നുന്ന ജീവന്‍ . ഇനിയെത്ര കാതം? കൈകളില്‍ അഞ്ഞൂറോ അഞ്ചോ ഹൃദയത്തിന്‍ കാഴ്ച തോറ്റ നേരം ദൈന്യതയുടെ നീലാകാശം ജനലിനക്കരെ നീന്തുന്ന പ്രാവുകള്‍ ഹരിത നിശ്വാസം ഇതന്ത്യം തേടുന്നൊരബല.
നീരാളി ഗാസി അല്‍ ഗൊസൈബി (സൗദി അറേബ്യ) പരിഭാഷ: യൂസഫ്‌. എ. കെ. ഒരു കൈ എന്റെ കഴുത്ത് ചുറ്റിപ്പിടിക്കുന്നു മറ്റൊന്ന് എന്റെ അവയവങ്ങള്‍ ഒന്നു വീണ്ടും മറ്റൊന്ന് ഈ കറുത്ത കൈകള്‍ എന്റെ ഞരമ്പുകള്‍ ഊറ്റിക്കുടിച്ച് എന്റെ ശരീരത്തില്‍ നിന്നും ജീവിതം വറ്റിക്കുന്നു. എന്റെ കൈകള്‍ എവിടെയാണ്? ഞാന്‍ പിടിച്ച കത്തി? ഒരിക്കല്‍ എനിക്ക് സഹസ്രം കൈകളുണ്ടായിരുന്നു  കത്തികള്‍ സഹസ്രം! സ്വന്തം കൈകള്‍ കൊണ്ട് എന്റെ കൈകള്‍ വെട്ടിമാറ്റാന്‍ കഴിയുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ കൈകളില്ലാതെ കറുത്ത കൈകളില്‍ അകപ്പെട്ടിരിക്കുന്നു ഈ കറുത്ത കൈകള്‍ എന്നെ ശ്വാസം കെടുത്തുന്നത്‌ ഞാനറിയുന്നു ജന്തു എന്നെ തുറിച്ചു നോക്കുന്നു എന്റെ മരണം കണ്ടു അത്യാര്‍ത്തിയാല്‍ അവന്റെ താടിക്ക് നേരെ എന്നെ അടുപ്പിച്ചു, ചരിയുമ്പോള്‍ പൊടുന്നനെ എന്റെ നെറ്റിയില്‍ നിന്നൊരു കത്തി മുളച്ചു വന്നു എന്റെ വാരിയെല്ലുകളില്‍ നിന്നൊരു കത്തി, പുതു നിണത്തില്‍ നിന്നും മുറിവ് പൂക്കുന്നു ഓരോ തുള്ളിയും ഒരു കൈ വളര്‍ത്തിക്കൊണ്ട്. എന്നെ ശപിച്ച് ഒളിഞ്ഞിരുന്ന നേത്രങ്ങള്‍ മരിച്ചു. ........ ഞാന്‍ നിന്നോടോപ്പമുള്ളപ്പോള്‍ ഗാസി അല്‍ ഗൊസൈബി (സൗദി അറേബ്യ) പരിഭാഷ: യൂസഫ

ജനുവരി മുപ്പതു

  പറയാതിരിക്കാന്‍  വയ്യ ഇന്നെന്റെ ദിനമായിരുന്നു. നിങ്ങള്‍ക്കുവേണ്ടി നാടായ നാടൊക്കെ നാരായവേരു പോല്‍ വേട്ടയാടപ്പെട്ടവന്റെ. ഒരു പുലര്കാലവും, മധ്യാഹ്നവും, രാവും ഓര്‍മയുടെ നിമിഷങ്ങളെ തഴുകാന്‍ നിങ്ങള്ക്ക് നേരമില്ല. എനിക്കറിയാം, നാം സ്വതന്ത്രരാണിന്നു, അതോ നിങ്ങള്‍ മാത്രമോ? ആയിരിക്കാം, എന്റെ ലോകം സ്വസ്ഥമാണല്ലോ ഒരുവേള, നിങ്ങളില്‍ ചേക്കേറിയ ദാഹത്തെ കെടുത്തുവാന്‍  എന്റെ രക്തത്തിനാല്‍ കഴിഞ്ഞുവല്ലോ. അതു മാത്രമേ എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുള്ളൂ ഇനിയും ഒരു ജന്മം തന്നാല്‍ ഞാന്‍ എന്ത് ചെയ്യും? കൌണ്ടര്‍ പൊയന്റിലെ ഒരു ചോദ്യം എന്നെ തറയ്ക്കുമ്പോള്‍ പ്രകാശപ്രളയം, മൈക്കിന്റെ ചങ്ങലകള്‍ മൂടുമ്പോള്‍ എന്റെ ഉത്തരത്തിന്റെ തൊണ്ടയില്‍ മുറുകുമ്പോള്‍   പറയുമെന്നോര്‍ത്തു ഗദ്ഗദം വിഴുങ്ങുന്നു ഞാന്‍. വേണ്ട, നിങ്ങളെന്നെ കൊല്ലുക, ഇനിയും, ഉത്തരം മുട്ടിക്കും ചോദ്യത്തെ വളര്‍ത്തുക...     

പ്രാന്തപ്രദേശം

തോമസ്  ട്രാന്‍സ്ട്രോമര്‍  വിവ. യൂസഫ്‌ എ. കെ. ആളുകള്‍ മേല്‍വസ്ത്രങ്ങളില്‍ കുഴിയില്‍ നിന്നുയരുന്ന മണ്ണിന്റെ അതേ നിറം. അതൊരു അവസ്ഥാന്തര ഇടം, സ്തംഭനാവസ്ഥ, രാജ്യമോ നഗരമോ അല്ല. ചക്രവാളത്തിലെ നിര്‍മാണ ക്രെയിനുകള്‍ വലിയ ചാട്ടത്തിനു കൊതിക്കുന്നു, എങ്കിലും ഘടികാരങ്ങള്‍ അതിനെതിരാണ്.  കോണ്‍ക്രീറ്റ് പൈപ്പുകള്‍ വെളിച്ചത്തിന്റെ മടിയില്‍ മരവിച്ച നാവുമായി ചിതറിക്കിടക്കുന്നു. വാഹന ബോഡി കടകള്‍ പണ്ടത്തെ ധാന്യപ്പുരകള്‍ കൈയടക്കിയിരിക്കുന്നു. കല്ലുകള്‍ ചന്ദ്രന്റെ ഉപരിതലത്തിലെ വസ്തുക്കള്‍ പോലെ നിഴല്‍ വിരിക്കുന്നു. ഈ ഇടങ്ങള്‍ വലുതായിക്കൊണ്ടെയിരിക്കുന്നു ജൂദാസിന്റെ വെള്ളി കൊണ്ട് വാങ്ങിയ ഭൂമി പോലെ: "അന്യരെ ശവമടക്കാന്‍ ഒരു കുശവന്റെ പാടം"  

ഒരു മരണത്തിനു ശേഷം

തോമസ് ട്രന്‍സ്ട്രോമര്‍ വിവ: യൂസഫ്‌. എ. കെ.   ഒരിക്കല്‍  ഒരു ഞെട്ടലുണ്ടായി ഒരു നീണ്ട വെളിച്ചം വിതറുന്ന വാല്നക്ഷത്തിന്റെ വാല്‍ വിട്ടേച്ചു പോയി. അത് നമ്മളെ അകത്തു സൂക്ഷിക്കുന്നു. ടി വി ചിത്രങ്ങള്‍ മഞ്ഞു മൂടുന്നു. ടെലിഫോണ്‍ വയറുകളില്‍ അത് തണുത്ത തുള്ളിയായി നില്‍ക്കുന്നു. ഹേമന്ത സൂര്യനില്‍ ഒരാള്‍ക്ക്‌ ഇനിയും സാവകാശം സ്കിയില്‍ പോകാന്‍ കഴിയും കുറച്ചിലകള്‍ തങ്ങി നില്‍ക്കുന്ന കുറ്റിചെടികളിലൂടെ. പഴയ ടെലിഫോണ്‍ പുസ്തകത്തില്‍ നിന്ന് കീറിയെടുത്ത പേയ്ജുകള്‍ക്ക് സമാനമാണവ. തണുപ്പ് വിഴുങ്ങിയ പേരുകള്‍. ഹൃദയ മിടിപ്പ് കേള്‍ക്കാന്‍ ഇപ്പോഴും മനോഹരം പക്ഷെ ചിലപ്പോള്‍ ശരീരത്തേക്കാള്‍ നിഴലാണ് സത്യമെന്ന് തോന്നും. സാമുറായ്‌ അപ്രസക്തമെന്നു തോന്നുന്നു കറുത്ത വ്യാളി ധൂളികളുടെ ആയുധത്തിന്റെ അടുക്കല്‍.