പറയാതിരിക്കാന്‍ വയ്യ
ഇന്നെന്റെ ദിനമായിരുന്നു.
നിങ്ങള്‍ക്കുവേണ്ടി നാടായ നാടൊക്കെ
നാരായവേരു പോല്‍ വേട്ടയാടപ്പെട്ടവന്റെ.
ഒരു പുലര്കാലവും, മധ്യാഹ്നവും, രാവും
ഓര്‍മയുടെ നിമിഷങ്ങളെ തഴുകാന്‍ നിങ്ങള്ക്ക് നേരമില്ല.
എനിക്കറിയാം, നാം സ്വതന്ത്രരാണിന്നു,
അതോ നിങ്ങള്‍ മാത്രമോ?
ആയിരിക്കാം, എന്റെ ലോകം സ്വസ്ഥമാണല്ലോ
ഒരുവേള, നിങ്ങളില്‍ ചേക്കേറിയ ദാഹത്തെ കെടുത്തുവാന്‍
എന്റെ രക്തത്തിനാല്‍ കഴിഞ്ഞുവല്ലോ.
അതു മാത്രമേ എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞുള്ളൂ
ഇനിയും ഒരു ജന്മം തന്നാല്‍ ഞാന്‍ എന്ത് ചെയ്യും?
കൌണ്ടര്‍ പൊയന്റിലെ ഒരു ചോദ്യം എന്നെ തറയ്ക്കുമ്പോള്‍
പ്രകാശപ്രളയം, മൈക്കിന്റെ ചങ്ങലകള്‍ മൂടുമ്പോള്‍
എന്റെ ഉത്തരത്തിന്റെ തൊണ്ടയില്‍ മുറുകുമ്പോള്‍
പറയുമെന്നോര്‍ത്തു ഗദ്ഗദം വിഴുങ്ങുന്നു ഞാന്‍.
വേണ്ട, നിങ്ങളെന്നെ കൊല്ലുക, ഇനിയും,
ഉത്തരം മുട്ടിക്കും ചോദ്യത്തെ വളര്‍ത്തുക...
ഒരു സാര്‍ത്ഥക ജന്മത്തിന്റെ ആത്മ നൊമ്പരങ്ങള്‍ ...അഹിംസയുടെ പാത വെട്ടിയവനു ഹിംസയുടെ വാളു കൊണ്ടന്ത്യം ...ഈ ഭൂഗോളം എത്രമാത്രം വൈരുദ്ധ്യാത്മകമായ കെട്ടു പാടുകളിലൂടെയാണു തിരിയുന്നത്..എങ്കിലും ഇന്നും ആ മഹാന്റെ മുന്നില്‍ ഭൂമിയിലെ മണ്‍തരികള്‍ പോലും പ്രണമിക്കുന്നു..നല്ല എഴുത്ത് യൂസഫ്..ഇതു പോലെ ശക്തവും അര്‍ത്ഥവും മുറ്റുന്ന വരികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂ