ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഹൃദയത്തിന്റെ കാവല്‍ക്കാരന്‍

റാബിയ ബദവിയ വിവ. യൂസഫ്‌ എ.കെ എന്റെ ഹൃദയത്തില്‍ നിന്നോടുള്ള മോഹം അത്യപൂര്‍വമായ ഒരു നിധിയാണ്‌ എന്റെ നാവില്‍ നിന്റെ പേര് മധുരോത്തമ വാക്കാണ്‌ എന്റെ ഏറ്റവും തിരഞ്ഞെടുക്കപ്പെട്ട സമയം നിന്റെ കൂടെ ചെലവഴിക്കുന്ന മണിക്കൂറുകള്‍. ദൈവമേ, എനിക്കീ ഭവനത്തില്‍ ജീവിക്കാന്‍ കഴിയില്ല നിന്നെ സ്മരിക്കാതെ എങ്ങിനെയാണ് അടുത്ത ലോകം അനുഭവിക്കാന്‍ കഴിയുക നിന്റെ മുഖം കാണാതെ? നിന്റെ രാജ്യത്ത് ഞാനൊരന്യയും നിന്റെ ആരാധകരില്‍ എകയുമാണ് എന്റെ പരാതിയുടെ കാതലിതാണ്.

soul emboldened

i wanted you to read my emotions  but without tears or smiles hovering over your face relishing the sedimentary love. unable to return it in the same measure i fly away to the fathomless firmament starred by a flock of angels chirping in clouds of joy. your prescience of forlorn days bereaves my eeried ethos and emboldens a crying soul flavoured with salt and sour. 
ഞാന്‍ കരഞ്ഞു എന്റെ കണ്ണീര്‍ വറ്റുന്നത് വരെ ഞാന്‍ പ്രാര്‍ത്ഥിച്ചു മെഴുകുതിരികള്‍ എരിഞ്ഞു തീരുന്നത് വരെ ഞാന്‍ പ്രണമിച്ചു നിലം ഞെരുങ്ങുന്നത് വരെ മുഹമ്മദിനെയും ക്രിസ്തുവിനെയും കുറിച്ച് ഞാന്‍ ചോദിച്ചു ഓ ജെറുസലേം, പ്രവാചകരുടെ സുഗന്ധം ഭൂമിക്കും വാനത്തിനുമിടയിലെ ഏറ്റവും ഹൃസ്വമായ പാത ഓ ജെറുസലേം നിയമങ്ങളുടെ ദുര്‍ഗം വിരലുകള്‍ കരിഞ്ഞതും കണ്ണുകള്‍ തളര്‍ന്നതുമായ ഒരു മനോഹരമായ ശിശു പ്രവാചകന്‍ കടന്നുപോയ തണല്‍വീണ ഒരു മരുപ്പച്ചയാണ്‌ നീ. -------------------- നിസ്സാര്‍ ഖബ്ബാനി---------------        

പറക്കല്‍

യൂസഫ്‌ . എ. കെ. നിറയുന്നതൊരു പുഴയുടെ  ഓളങ്ങളില്‍ പുലരുന്നതൊരു കുന്നിന്‍  കയത്തില്‍ തേടുന്നതൊരു മാവിന്‍ തണല്‍ എരിയാതെ പെയ്യുന്ന  മഴയുടെ നിഴല്‍  വെളിച്ചത്തിന്റെ നീളന്‍ കുപ്പായം തുന്നി നിന്നെ കരയുടെ നെഞ്ചില്‍  നിറച്ചു നനച്ചു നമുക്ക് നിറയാനിടം എവിടെയും പുലരുന്ന ഭൂമി തന്‍  പാതാള രൂപം എങ്കിലും ഒരോര്‍മ്മയ്ക്ക്‌  ഒരായിരം ചിറകുകള്‍ പറക്കാം നമുക്കിനി. ----------------------

ഒരു കൊച്ചു പ്രേമലേഖനം

നിസ്സാര്‍ ഖബാനി (സിറിയ)* വിവ: യൂസഫ്‌.എ. കെ. എന്റെ പ്രിയതമേ, ഒരുപാടു മൊഴിയുവാനുണ്ടെനിക്ക് എവിടെ ഞാന്‍ തുടങ്ങണം മുത്തേ നിന്നിലുള്ളതെല്ലാം രാജകീയം  എന്റെ വാക്കുകളിലൂടെ അര്‍ത്ഥമറിഞ്ഞു പട്ടു ഗേഹം പണിയുന്നവളെ ഇതാണെന്റെ ഗീതങ്ങള്‍, ഇത് ഞാനും ഈ കൊച്ചു പുസ്തകം നമ്മളെ കൊള്ളുന്നു നാളെ ഞാനിതിന്റെ താളുകള്‍ തിരികെ തരുമ്പോള്‍  ഒരു വിളക്ക് വിലപിക്കും  ഒരു ശയ്യ പാടും  അതിന്റെ പദങ്ങള്‍ വാഞ്ചയാല്‍ ഹരിതമാകും അതിന്റെ അല്പവിരാമ ചിഹ്നങ്ങള്‍ പറക്കുവാന്‍ വെമ്പും  പറയരുതേ: എന്തിനാണീ യുവാവ്‌  എന്നെക്കുറിച്ച് പുളയുന്ന പാതയോടും അരുവിയോടും  ബദാം മരത്തോടും വര്‍ണ പുഷ്പത്തോടും പറഞ്ഞതെന്ന്    ഞാനെവിടെപോയാലും ലോകം എന്നെ പിന്തുടരുവാന്‍ ? എന്തിനീ ഗാനങ്ങള്‍ അവന്‍ ആലപിച്ചു? ഇനി  എന്റെ സുഗന്ധം കൊണ്ട്  പൊതിയാത്ത താരകമില്ല നാളെ ജനം എന്നെ...

പറവ

പാബ്ലോ നെരുദ  വിവ: യൂസുഫ് എ. കെ. ഒരു പറവയില്‍ നിന്നു മറ്റൊരു പറവയിലേക്ക് അത് കടന്നു പോയി,  ഒരു ദിനത്തിന്റെ മുഴുവന്‍ സമ്മാനം പുല്ലാങ്കുഴലില്‍ നിന്നു പുല്ലാങ്കുഴലിലേക്ക്  ദിനം യാത്രയായി, ഹരിത വസ്ത്രം പുതച്ച്. തുരങ്കം തുറന്ന പറക്കലില്‍  കടന്നുപോകുന്ന കാറ്റിലൂടെ പക്ഷികള്‍ തകര്‍ത്തു തുറക്കുന്നിടത്തേക്ക് കനം തൂങ്ങുന്ന നീല വായുവില്‍ -  അങ്ങോട്ട്‌ നിശ കടന്നു വന്നു. യാത്രകള്‍ തീര്‍ന്നു തിരിച്ചു വന്നപ്പോള്‍  നിശ്ചല ഹരിതനായി ഞാന്‍ നിന്നു. സൂര്യനും ഭൌമ ശാസ്ത്രത്തിനുമിടയില്‍ -- ചിറകുകള്‍ ചലിച്ചതെങ്ങിനെയെന്നറിഞ്ഞു സുഗന്ധങ്ങള്‍ പരക്കുന്നതും തൂവല്‍ പൊതിഞ്ഞ ദൂരദര്‍ശിനിയിലൂടെ  ഉന്നതങ്ങളില്‍ നിന്നു ഞാന്‍ പാത കണ്ടു അരുവികളും മേല്കൂരനിറഞ്ഞ ഓടുകളും; തൊഴില്‍ ചെയ്യുന്ന മുക്കുവര്‍ നുരയുടെ കാല്‍സരായികള്‍; മുഴുവനും എന്റെ ഹരിതാകാശത്ത് നിന്നും വീക്ഷിച്ചു. ഇനി അക്ഷരങ്ങള്‍ ബാക്കിയില്ല  പറവകള്‍ പറക്കുന്നതിനെക്കാള്‍  ചെറു പക്ഷിയുടെ കുഞ്ഞുജലം  തീ പിടിച്ചിരിക്കുന്നു, പരാഗത്തിന്റെ പുറത്തു നൃത്തം ചെയ്തുകൊണ്ട്.