ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു മരണത്തിനു ശേഷം


തോമസ് ട്രന്‍സ്ട്രോമര്‍
വിവ: യൂസഫ്‌. എ. കെ.
 
ഒരിക്കല്‍  ഒരു ഞെട്ടലുണ്ടായി
ഒരു നീണ്ട വെളിച്ചം വിതറുന്ന വാല്നക്ഷത്തിന്റെ വാല്‍ വിട്ടേച്ചു പോയി.
അത് നമ്മളെ അകത്തു സൂക്ഷിക്കുന്നു. ടി വി ചിത്രങ്ങള്‍ മഞ്ഞു മൂടുന്നു.
ടെലിഫോണ്‍ വയറുകളില്‍ അത് തണുത്ത തുള്ളിയായി നില്‍ക്കുന്നു.
ഹേമന്ത സൂര്യനില്‍ ഒരാള്‍ക്ക്‌ ഇനിയും സാവകാശം സ്കിയില്‍ പോകാന്‍ കഴിയും
കുറച്ചിലകള്‍ തങ്ങി നില്‍ക്കുന്ന കുറ്റിചെടികളിലൂടെ.
പഴയ ടെലിഫോണ്‍ പുസ്തകത്തില്‍ നിന്ന് കീറിയെടുത്ത പേയ്ജുകള്‍ക്ക് സമാനമാണവ.
തണുപ്പ് വിഴുങ്ങിയ പേരുകള്‍.

ഹൃദയ മിടിപ്പ് കേള്‍ക്കാന്‍ ഇപ്പോഴും മനോഹരം 
പക്ഷെ ചിലപ്പോള്‍ ശരീരത്തേക്കാള്‍ നിഴലാണ് സത്യമെന്ന് തോന്നും.
സാമുറായ്‌ അപ്രസക്തമെന്നു തോന്നുന്നു
കറുത്ത വ്യാളി ധൂളികളുടെ ആയുധത്തിന്റെ അടുക്കല്‍.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.

കൂടില്ലാത്ത കവിയുടെ കൂടുവിടല്‍

കവി അയ്യപ്പന്‍ ഒരു കൂടില്ലാത്ത ഓര്‍മയായി. വെയില്‍ തിന്ന ഒരു പക്ഷിയുടെ കൂടില്ലാത്ത ഓര്‍മ്മകള്‍ നമ്മെ ചിലരെയെങ്കിലും വേട്ടയാടും. ഒരു സര്‍ഗത്മാവിനു എന്തിനാണ് ഒരു കൂട്? എത്രയെത്ര കവികളും സര്‍ഗധനരായ മനുഷ്യരും അങ്ങനെ വീടില്ലാതെ കൂടില്ലാതെ ആകാശത്തിന്റെ അനന്തമായ കൂരയ്ക് കീഴില്‍ അങ്ങനെ ഒറ്റയ്ക്ക് കഴിയുന്നു? കൂടുകള്‍ വിട്ടു അനന്ത വിഹായസ്സിലേക്ക് തീര്‍ത്ഥാടനം പോയ/പോകുന്ന എത്ര മനുഷ്യര്‍? സൂഫിമാര്‍ സന്യാസികള്‍ അങ്ങനെ പേരെടുത്തു പറയാന്‍ കഴിയാത്ത എത്രയോ പേര്‍. അവനും അങ്ങനെ തന്നെയായിരുന്നു. ഇപ്പോള്‍ ഒരു നക്ഷത്രമായി നമ്മെ നോക്കി മദ്യലഹരിയുടെ അനന്തമേഘങ്ങലില്‍ അവന്‍ നമ്മോടു ചിരിക്കുന്നുണ്ടാവാം. നീ ഇനി അനശ്വരന്‍- ഇതുവരെ നശ്വരനും. ഭാഗ്യം, ഇനി നിനക്ക് ആരും ഒന്നും നിഷേദ്ധിക്കില്ലല്ലോ!

ഒരു അറബി ആട്ടിടയന്‍ സിഒന്‍ മലയില്‍ അവന്റെ ആടിനെ തിരയുന്നു

യെഹുദ അമിക്കായി                വിവ: യൂസുഫ്. എ. കെ  ഒരു അറബി ആട്ടിടയന്‍ സിഒന്‍ മലയില്‍ അവന്റെ ആടിനെ തിരയു ന്നു എതിര്‍കുന്നില്‍ ഞാനെന്റെ കുഞ്ഞു ബാലനെ തിരയുന്നു. അറബി ആട്ടിടയനും ജൂത പിതാവും അവരുടെ താത്കാലിക പരാജയത്തില്‍. ഞങ്ങളുടെ രണ്ടു ശബ്ദങ്ങള്‍ മുകളില്‍ കണ്ടുമുട്ടി. ഞങ്ങള്‍ക്കിടയിലെ താഴ്വാരത്തില്‍ സുല്‍ത്താന്റെ കിടങ്ങ്. ആര്‍ക്കും കുട്ടിയേയോ, ആടിനെയോ ഹട്ഗദ്യ യന്ത്രത്തിന്റെ പല്ലുകളില്‍ കുടുങ്ങുകയോ വേണ്ട. അവസാനം ഞങ്ങള്‍ അവരെ കുറ്റിചെടികള്‍ക്കിടയില്‍ കണ്ടെത്തി, ഞങ്ങളുടെ ശബ്ദങ്ങള്‍ ഉള്ളിലേയ്ക്ക് തിരിച്ചു വന്നു, ചിരിച്ചും കരഞ്ഞും. ഒരു ആടിനെയും ബാലനെയും  അന്വേഷിക്കുന്നതെപ്പോഴും ഈ മലകളില്‍ ഒരു നവമതത്തിന്റെ ആരംഭമായിരുന്നു.