ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മരണം

ഇന്നലെ എന്റെ കസിന്റെ ചായക്കടയിലെത്തുമ്പോള്‍  വളരെയൊന്നും വൈകിയിരുന്നില്ല. വീടിനകതുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു മടുക്കുന്നത് കൊണ്ടല്ല ഒരു മലയാളി പ്രവാസി പുറത്തു പോയി ഭക്ഷണം കഴിക്കുന്നതെന്നറിയാം. പാര്‍സല്‍ വാങ്ങിക്കാന്‍ അവള്‍ പറഞ്ഞയച്ചതായിരുന്നു. ഒറ്റയ്ക്ക് വെള്ളിയാഴ്ച ബത്തയിലെയും ഗുരാബിയിലെയും തെരുവിലൂടെ നടക്കുകഎന്നത് വലിയൊരു പ്രയാസമാണ്. വളരെ ചെറിയ സൂചിക്കുഴയിലൂടെ നൂല്‍ കോര്‍ക്കാന്‍ ശ്രമിക്കുംപോലെ. നടത്തത്തില്‍ ഓര്‍മിച്ചത്‌ പകല്‍ സമയമത്രയും പറഞ്ഞുവെച്ച ചില കാര്യങ്ങളായിരുന്നു. വലിയതും വ്യത്യസ്തരായതുമായ ഒരു ആണ്‍ പെണ്‍ സദസ്സ്. എങ്ങിനെയാണ് നമ്മുടെ കുടുംബ ജീവിതം കേട്ടിപടുക്കേന്ടതെന്നും ഭാര്യഭാര്താക്കന്മാരുടെ പങ്ക് ഒരു നല്ല കുടുംബത്തിനു എത്രത്തോളം ആവശ്യമാന്നെന്നുമുല്ലതായിരുന്നു അതിന്റെ കാതല്‍ എന്ന് പറയാം. അപ്പോഴാണ് മരണത്തെ കുറിച്ചുള്ള വലിയ ചെറിയ ചിന്തകള്‍ കടന്നു വന്നത്. രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോയി വരുമ്പോള്‍ ഭര്‍ത്താവ് ജീവനോടെ വരുമോ എന്ന് ഒരു ചോദ്യം. ഉണ്ടാവാം അല്ലെങ്കില്‍ ഇല്ലായിരിക്കാം. ഉത്തരം ആരും പറയുകയോ ആര്‍കും കേള്‍ക്കുകയോ വേണ്ട. അതങ്ങിനെയാണല്ലോ. ഇവിടെയാണ...

അന്തസ്സാരശൂന്യം

ഇരുളിന്റെ തീരങ്ങളില്‍ അന്യനായിരിക്കുമ്പോള്‍ അറിയാതെ മേനിയില്‍ കയറിയിറങ്ങുന്ന ഇളംകാറ്റ് ഇക്കിളിയുടെ മോദങ്ങളില്‍ വിടരുന്ന ഇതള്‍പുഷ്പങ്ങള്‍. മധുരമാകുന്നോരിരുട്ടിന്‍ മാനസ സ്വപ്നങ്ങളില്‍ കല്ലുകളെറിയുമ്പോള്‍ ഒരു നേര്‍ത്ത ചിരിയില്‍  വികാരം മറയ്ക്കുന്ന ‍നീലത്തടാകം. എന്ത് ഗൌരവം മൌനത്തിനെന്നാരോ ആശ്ചര്യ ചിഹ്നത്തില്‍ കുശുകുശുക്കുന്നപോലെ. നിസ്തുലം ഈ അന്തരാലത്തിന്‍ അനന്ത വിസ്തൃതി അന്തസ്സാര ശൂന്യമാം ഈ വികൃതികള്‍.

കവിത

ശക്തിവീര്യം തറയില്‍ തകര്‍ന്ന മണ്‍ പാത്രം ജലം കോരിയെടുക്കാന്‍ കഴിയാത്ത കൈകള്‍ക് കീഴെ കിടന്നു നിലവിളിക്കുന്നു. സൂര്യന്‍ ഉച്ചത്തില്‍ ഉനര്ന്നിരിക്കുനൂ ഉരുക്കളെ നയിക്കുവാന്‍ ഉത്സാഹത്തില്‍ ചാട്ടവാര്‍രുയര്തുന്നു. തിളയ്ക്കുന്ന തീയില്‍ വെന്തുരുകുമ്പോഴും വിറയ്കുവാന്‍ പോലുമാവാതെ വീര്യം വിതുമ്പുന്നു- ചാരമേതുമില്ലാത്ത ശക്തിവീര്യം.

കവിത

കൊതി കത്തുന്ന കടലിന്റെ നടുക്ക് നമ്മള്‍ ഒറ്റയ്ക്കാവുമ്പോള്‍ വഴിചോദിക്കുവാന്‍ ഒരു കടല്‍പ്രാവ് വരുമെന്നാശിക്കുന്നതെത്ര എളുപ്പം? തിരയും വഴിയാന്നെന്നറിഞ്ഞു ഹൃദയത്തില്‍ കരുതിയ പട്ടുനൂല്‍ ഒരു കച്ചിതുരുമ്പായി നിവര്‍ത്തി വിരിച്ചതില്‍ സ്നേഹത്തിന്‍ മധുനുകര്‍ന്നുയര്‍ന്നു നില്കുവാന്‍ നാമെത്ര കൊതിക്കുന്നു? കൊതി തീരുവോളം.

അവനെ കിടത്തി

മധുരം വിളമ്പുവാന്‍ എല്ലാവരും എത്തി മാനം കാക്കാന്‍ മിനക്കെടാതെ അവനെ കിടത്തി കാത്തിരിക്കുന്നു ശവം വളരുമെന്നോര്‍ത്ത്‌. വരളുന്ന തൊണ്ടയില്‍ ഒരിറ്റു നീര് പോലും കൊടുക്കാന്‍ മിനക്കെടാത്തവര്‍ വെയില്‍ തിന്ന ശരീരം പാതയോരത്ത് വെന്തുരുകുമ്പോള്‍ വാ പിളര്തുവാന്‍ പോലും തുനിയാതെ ചിരിച്ചു നടന്നവര്‍.

കൂടില്ലാത്ത കവിയുടെ കൂടുവിടല്‍

കവി അയ്യപ്പന്‍ ഒരു കൂടില്ലാത്ത ഓര്‍മയായി. വെയില്‍ തിന്ന ഒരു പക്ഷിയുടെ കൂടില്ലാത്ത ഓര്‍മ്മകള്‍ നമ്മെ ചിലരെയെങ്കിലും വേട്ടയാടും. ഒരു സര്‍ഗത്മാവിനു എന്തിനാണ് ഒരു കൂട്? എത്രയെത്ര കവികളും സര്‍ഗധനരായ മനുഷ്യരും അങ്ങനെ വീടില്ലാതെ കൂടില്ലാതെ ആകാശത്തിന്റെ അനന്തമായ കൂരയ്ക് കീഴില്‍ അങ്ങനെ ഒറ്റയ്ക്ക് കഴിയുന്നു? കൂടുകള്‍ വിട്ടു അനന്ത വിഹായസ്സിലേക്ക് തീര്‍ത്ഥാടനം പോയ/പോകുന്ന എത്ര മനുഷ്യര്‍? സൂഫിമാര്‍ സന്യാസികള്‍ അങ്ങനെ പേരെടുത്തു പറയാന്‍ കഴിയാത്ത എത്രയോ പേര്‍. അവനും അങ്ങനെ തന്നെയായിരുന്നു. ഇപ്പോള്‍ ഒരു നക്ഷത്രമായി നമ്മെ നോക്കി മദ്യലഹരിയുടെ അനന്തമേഘങ്ങലില്‍ അവന്‍ നമ്മോടു ചിരിക്കുന്നുണ്ടാവാം. നീ ഇനി അനശ്വരന്‍- ഇതുവരെ നശ്വരനും. ഭാഗ്യം, ഇനി നിനക്ക് ആരും ഒന്നും നിഷേദ്ധിക്കില്ലല്ലോ!

karuthu

എന്റെ ഒരു പുതിയ ബ്ലോഗ്‌ സ്രിഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ദയവു ചെയ്തു താങ്കളുടെ സൃഷ്ടികള്‍ അയച്ചു തരിക. നമുക്ക് നല്ല ഒരു മലയാള സംസ്കാരത്തിനായി ഒന്ന് ചേരാം. ഭാഷയെ മറക്കാത്ത മനുഷ്യനെ മറക്കാത്ത ഒരു മലയാള ജീവിത തനിമയെ സ്വന്തമാകുകയും അത് പ്രചരിപ്പിക്കുകയും ചെയ്യാന്‍ ഇന്റര്‍നെറ്റ്‌ സൌഹൃടങ്ങല്ക് ഇനി കഴിയട്ടെ. എല്ലാവര്കും സ്വാഗതം. നമ്മുടെ അനുഭവങ്ങളെ സാധ്യമാക്കുന്നത് അത് നാം എങ്ങനെ നോക്കി കാണുന്നു എന്നതിന് അനുസരിച്ചാണല്ലോ. തികച്ചും വ്യക്തിപരമായ അനുഭവങ്ങള്‍ പലപ്പോഴും നമുക്ക് പറ്റുന്ന അമളഇകള്‍ ആയിട്ടാണ് പലരും വീക്ഷിക്കുന്നത്. എങ്കിലും നാം അത് വ്യത്യസ്ത അനുഭവമായി തന്നെ കൊണ്ട് നടക്കുകയും അത് സത്യമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. ഇതാണ് നമുക്ക് നേടാന്‍ കഴിയുന്ന ഏറ്റവും വലിയ അനുഭവമെന്ന് എനിക്ക് തോന്നുന്നു. നമുക്ക് അനുഭവങ്ങള്‍ പങ്കുവെയ്ക്കാം. ആശംസകള്‍ എഡിറ്റര്‍ യൂസ്പെരം