ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പ്രാന്തപ്രദേശം

തോമസ്  ട്രാന്‍സ്ട്രോമര്‍  വിവ. യൂസഫ്‌ എ. കെ. ആളുകള്‍ മേല്‍വസ്ത്രങ്ങളില്‍ കുഴിയില്‍ നിന്നുയരുന്ന മണ്ണിന്റെ അതേ നിറം. അതൊരു അവസ്ഥാന്തര ഇടം, സ്തംഭനാവസ്ഥ, രാജ്യമോ നഗരമോ അല്ല. ചക്രവാളത്തിലെ നിര്‍മാണ ക്രെയിനുകള്‍ വലിയ ചാട്ടത്തിനു കൊതിക്കുന്നു, എങ്കിലും ഘടികാരങ്ങള്‍ അതിനെതിരാണ്.  കോണ്‍ക്രീറ്റ് പൈപ്പുകള്‍ വെളിച്ചത്തിന്റെ മടിയില്‍ മരവിച്ച നാവുമായി ചിതറിക്കിടക്കുന്നു. വാഹന ബോഡി കടകള്‍ പണ്ടത്തെ ധാന്യപ്പുരകള്‍ കൈയടക്കിയിരിക്കുന്നു. കല്ലുകള്‍ ചന്ദ്രന്റെ ഉപരിതലത്തിലെ വസ്തുക്കള്‍ പോലെ നിഴല്‍ വിരിക്കുന്നു. ഈ ഇടങ്ങള്‍ വലുതായിക്കൊണ്ടെയിരിക്കുന്നു ജൂദാസിന്റെ വെള്ളി കൊണ്ട് വാങ്ങിയ ഭൂമി പോലെ: "അന്യരെ ശവമടക്കാന്‍ ഒരു കുശവന്റെ പാടം"  

ഒരു മരണത്തിനു ശേഷം

തോമസ് ട്രന്‍സ്ട്രോമര്‍ വിവ: യൂസഫ്‌. എ. കെ.   ഒരിക്കല്‍  ഒരു ഞെട്ടലുണ്ടായി ഒരു നീണ്ട വെളിച്ചം വിതറുന്ന വാല്നക്ഷത്തിന്റെ വാല്‍ വിട്ടേച്ചു പോയി. അത് നമ്മളെ അകത്തു സൂക്ഷിക്കുന്നു. ടി വി ചിത്രങ്ങള്‍ മഞ്ഞു മൂടുന്നു. ടെലിഫോണ്‍ വയറുകളില്‍ അത് തണുത്ത തുള്ളിയായി നില്‍ക്കുന്നു. ഹേമന്ത സൂര്യനില്‍ ഒരാള്‍ക്ക്‌ ഇനിയും സാവകാശം സ്കിയില്‍ പോകാന്‍ കഴിയും കുറച്ചിലകള്‍ തങ്ങി നില്‍ക്കുന്ന കുറ്റിചെടികളിലൂടെ. പഴയ ടെലിഫോണ്‍ പുസ്തകത്തില്‍ നിന്ന് കീറിയെടുത്ത പേയ്ജുകള്‍ക്ക് സമാനമാണവ. തണുപ്പ് വിഴുങ്ങിയ പേരുകള്‍. ഹൃദയ മിടിപ്പ് കേള്‍ക്കാന്‍ ഇപ്പോഴും മനോഹരം പക്ഷെ ചിലപ്പോള്‍ ശരീരത്തേക്കാള്‍ നിഴലാണ് സത്യമെന്ന് തോന്നും. സാമുറായ്‌ അപ്രസക്തമെന്നു തോന്നുന്നു കറുത്ത വ്യാളി ധൂളികളുടെ ആയുധത്തിന്റെ അടുക്കല്‍.  

ഹൃദയത്തിന്റെ കാവല്‍ക്കാരന്‍

റാബിയ ബദവിയ വിവ. യൂസഫ്‌ എ.കെ എന്റെ ഹൃദയത്തില്‍ നിന്നോടുള്ള മോഹം അത്യപൂര്‍വമായ ഒരു നിധിയാണ്‌ എന്റെ നാവില്‍ നിന്റെ പേര് മധുരോത്തമ വാക്കാണ്‌ എന്റെ ഏറ്റവും തിരഞ്ഞെടുക്കപ്പെട്ട സമയം നിന്റെ കൂടെ ചെലവഴിക്കുന്ന മണിക്കൂറുകള്‍. ദൈവമേ, എനിക്കീ ഭവനത്തില്‍ ജീവിക്കാന്‍ കഴിയില്ല നിന്നെ സ്മരിക്കാതെ എങ്ങിനെയാണ് അടുത്ത ലോകം അനുഭവിക്കാന്‍ കഴിയുക നിന്റെ മുഖം കാണാതെ? നിന്റെ രാജ്യത്ത് ഞാനൊരന്യയും നിന്റെ ആരാധകരില്‍ എകയുമാണ് എന്റെ പരാതിയുടെ കാതലിതാണ്.