യൂസഫ് . എ. കെ.
നിറയുന്നതൊരു പുഴയുടെ
ഓളങ്ങളില്‍
പുലരുന്നതൊരു കുന്നിന്
കയത്തില്‍
തേടുന്നതൊരു മാവിന്
തണല്‍
എരിയാതെ പെയ്യുന്ന
മഴയുടെ നിഴല്‍
വെളിച്ചത്തിന്റെ നീളന്‍
കുപ്പായം തുന്നി
നിന്നെ കരയുടെ നെഞ്ചില്‍
നിറച്ചു നനച്ചു
നമുക്ക് നിറയാനിടം
എവിടെയും പുലരുന്ന
ഭൂമി തന്
പാതാള രൂപം
എങ്കിലും ഒരോര്‍മ്മയ്ക്ക്
ഒരായിരം ചിറകുകള്
പറക്കാം നമുക്കിനി.
----------------------
പുഴയിലും കുന്നിന് ചരുവിലും മരത്തണലിലും മോഹങ്ങളെ ചിറകുകളാക്കി പറക്കാനായെങ്കില്‍ ..നല്ല വരികള്‍ യൂസ്..ഭാവുകങ്ങള്‍
മറുപടിഇല്ലാതാക്കൂ