ഇരുളിന്റെ തീരങ്ങളില്‍ അന്യനായിരിക്കുമ്പോള്‍
അറിയാതെ മേനിയില്‍ കയറിയിറങ്ങുന്ന ഇളംകാറ്റ്
ഇക്കിളിയുടെ മോദങ്ങളില്‍ വിടരുന്ന
ഇതള്‍പുഷ്പങ്ങള്‍.
മധുരമാകുന്നോരിരുട്ടിന്‍ മാനസ സ്വപ്നങ്ങളില്‍
കല്ലുകളെറിയുമ്പോള്‍ ഒരു നേര്‍ത്ത ചിരിയില്‍
വികാരം മറയ്ക്കുന്ന നീലത്തടാകം.
എന്ത് ഗൌരവം മൌനത്തിനെന്നാരോ
ആശ്ചര്യ ചിഹ്നത്തില്‍ കുശുകുശുക്കുന്നപോലെ.
നിസ്തുലം ഈ അന്തരാലത്തിന്‍ അനന്ത വിസ്തൃതി
അന്തസ്സാര ശൂന്യമാം ഈ വികൃതികള്‍.
അറിയാതെ മേനിയില്‍ കയറിയിറങ്ങുന്ന ഇളംകാറ്റ്
ഇക്കിളിയുടെ മോദങ്ങളില്‍ വിടരുന്ന
ഇതള്‍പുഷ്പങ്ങള്‍.
മധുരമാകുന്നോരിരുട്ടിന്‍ മാനസ സ്വപ്നങ്ങളില്‍
കല്ലുകളെറിയുമ്പോള്‍ ഒരു നേര്‍ത്ത ചിരിയില്‍
വികാരം മറയ്ക്കുന്ന നീലത്തടാകം.
എന്ത് ഗൌരവം മൌനത്തിനെന്നാരോ
ആശ്ചര്യ ചിഹ്നത്തില്‍ കുശുകുശുക്കുന്നപോലെ.
നിസ്തുലം ഈ അന്തരാലത്തിന്‍ അനന്ത വിസ്തൃതി
അന്തസ്സാര ശൂന്യമാം ഈ വികൃതികള്‍.
ഏകാന്തതയില്‍ ഇരുട്ടിനു പോലും അവന്യന്‍..നൊമ്പരങ്ങളിലും മുഖം മൂടിയിട്ട തടാകം..ചില മനുഷ്യ ജന്മങ്ങളെ പോലെ...
മറുപടിഇല്ലാതാക്കൂവേദനയിലും ചിരിക്കേണ്ടി വരുന്ന ജന്‍മങ്ങള്‍...ഗൌരവം സ്ഥായിഭാവമാക്കി മൌനം..ഉള്ളില്‍ ഉറയുന്ന സങ്കടക്കടലിന്റെ
ആര്‍ദ്രഭാവം...