ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കവിത

കൊതി
കത്തുന്ന കടലിന്റെ നടുക്ക്
നമ്മള്‍ ഒറ്റയ്ക്കാവുമ്പോള്‍
വഴിചോദിക്കുവാന്‍ ഒരു കടല്‍പ്രാവ്
വരുമെന്നാശിക്കുന്നതെത്ര എളുപ്പം?
തിരയും വഴിയാന്നെന്നറിഞ്ഞു
ഹൃദയത്തില്‍ കരുതിയ പട്ടുനൂല്‍
ഒരു കച്ചിതുരുമ്പായി നിവര്‍ത്തി വിരിച്ചതില്‍
സ്നേഹത്തിന്‍ മധുനുകര്‍ന്നുയര്‍ന്നു നില്കുവാന്‍
നാമെത്ര കൊതിക്കുന്നു?
കൊതി തീരുവോളം.

അഭിപ്രായങ്ങള്‍

  1. Men always love to believe in miracles. Even when knowing that it’s never gonaa happen.

    മറുപടിഇല്ലാതാക്കൂ
  2. തൃഷ്ണ...ആദിയില്‍ മനുഷ്യ ജന്മത്തിനോപ്പം ഉടലെടുത്തത്...പടുതിരിയ്ക്കും ആളികത്താനുള്ള വ്യഗ്രത..
    ഒടുങ്ങുകയാണെന്നറിഞ്ഞും...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജുതുരൂന

ജുതുരൂന നദിയ ബര്‍ഹൌം     ചിന്തിക്കുമ്പോള്‍  അസാധാരണവും അനുഭവിക്കുമ്പോള്‍ ഭീകരവുമാണ് പ്രവാസം.ഒരു വ്യക്തിക്കും അവന്റെ ജന്മ ദേശത്തിനുമിടയിലും, സ്വത്വത്തിനും അതിന്റെ യഥാര്‍ത്ഥ വാസ സ്ഥലത്തിനും തമ്മില്‍ ഒരിക്കലും ഉണക്കാന്‍ കഴിയാത്ത അസഹനീയ മുറിവുണ്ടാക്കു ന്ന ഒന്നാണത്. അനിവാര്യമായ ദുഃഖം ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല.   ------- എഡ്‌വേര്‍ഡ്  സയെദ്.           "എനിക്കുള്ള  ഉത്തരവ് അനുസരിക്കുക മാത്രമാണ്  ഞാന്‍ ചെയ്യുന്നത്" വസ്ത്രമുരിയാന്‍ ആവശ്യപ്പെടുമ്പോള്‍   ജോര്‍ദാനും പലെസ്തീനും ഇടയിലുള്ള അലെന്ബീ അതി ര്‍ത്തിയില്‍ വെച്ച് ഒരു സൈനികന്‍ എന്റെ പിതാവിനോട് പറഞ്ഞു. പാസ്പോര്ടുകള്‍ പരിശോ ധിക്കുമ്പോള്‍ ഞങ്ങളുടെ അറബി കുടുംബപ്പേര്  ശ്രദ്ധിച്ചയുടനെ വസ്ത്രമഴിച്ചുള്ള ഒരു സാധാര ണ ശരീരപരിശോധനയ്ക്കായി  സൈനികര്‍ വേര്‍തിരിച്ചു. ഫലെസ്തീനിലേക്കുള്ള എന്റെ വേനല്‍ കാല സന്ദര്‍ശന വേളകളില്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക...

മരണം

ഇന്നലെ എന്റെ കസിന്റെ ചായക്കടയിലെത്തുമ്പോള്‍  വളരെയൊന്നും വൈകിയിരുന്നില്ല. വീടിനകതുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു മടുക്കുന്നത് കൊണ്ടല്ല ഒരു മലയാളി പ്രവാസി പുറത്തു പോയി ഭക്ഷണം കഴിക്കുന്നതെന്നറിയാം. പാര്‍സല്‍ വാങ്ങിക്കാന്‍ അവള്‍ പറഞ്ഞയച്ചതായിരുന്നു. ഒറ്റയ്ക്ക് വെള്ളിയാഴ്ച ബത്തയിലെയും ഗുരാബിയിലെയും തെരുവിലൂടെ നടക്കുകഎന്നത് വലിയൊരു പ്രയാസമാണ്. വളരെ ചെറിയ സൂചിക്കുഴയിലൂടെ നൂല്‍ കോര്‍ക്കാന്‍ ശ്രമിക്കുംപോലെ. നടത്തത്തില്‍ ഓര്‍മിച്ചത്‌ പകല്‍ സമയമത്രയും പറഞ്ഞുവെച്ച ചില കാര്യങ്ങളായിരുന്നു. വലിയതും വ്യത്യസ്തരായതുമായ ഒരു ആണ്‍ പെണ്‍ സദസ്സ്. എങ്ങിനെയാണ് നമ്മുടെ കുടുംബ ജീവിതം കേട്ടിപടുക്കേന്ടതെന്നും ഭാര്യഭാര്താക്കന്മാരുടെ പങ്ക് ഒരു നല്ല കുടുംബത്തിനു എത്രത്തോളം ആവശ്യമാന്നെന്നുമുല്ലതായിരുന്നു അതിന്റെ കാതല്‍ എന്ന് പറയാം. അപ്പോഴാണ് മരണത്തെ കുറിച്ചുള്ള വലിയ ചെറിയ ചിന്തകള്‍ കടന്നു വന്നത്. രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോയി വരുമ്പോള്‍ ഭര്‍ത്താവ് ജീവനോടെ വരുമോ എന്ന് ഒരു ചോദ്യം. ഉണ്ടാവാം അല്ലെങ്കില്‍ ഇല്ലായിരിക്കാം. ഉത്തരം ആരും പറയുകയോ ആര്‍കും കേള്‍ക്കുകയോ വേണ്ട. അതങ്ങിനെയാണല്ലോ. ഇവിടെയാണ...

പ്രാന്തപ്രദേശം

തോമസ്  ട്രാന്‍സ്ട്രോമര്‍  വിവ. യൂസഫ്‌ എ. കെ. ആളുകള്‍ മേല്‍വസ്ത്രങ്ങളില്‍ കുഴിയില്‍ നിന്നുയരുന്ന മണ്ണിന്റെ അതേ നിറം. അതൊരു അവസ്ഥാന്തര ഇടം, സ്തംഭനാവസ്ഥ, രാജ്യമോ നഗരമോ അല്ല. ചക്രവാളത്തിലെ നിര്‍മാണ ക്രെയിനുകള്‍ വലിയ ചാട്ടത്തിനു കൊതിക്കുന്നു, എങ്കിലും ഘടികാരങ്ങള്‍ അതിനെതിരാണ്.  കോണ്‍ക്രീറ്റ് പൈപ്പുകള്‍ വെളിച്ചത്തിന്റെ മടിയില്‍ മരവിച്ച നാവുമായി ചിതറിക്കിടക്കുന്നു. വാഹന ബോഡി കടകള്‍ പണ്ടത്തെ ധാന്യപ്പുരകള്‍ കൈയടക്കിയിരിക്കുന്നു. കല്ലുകള്‍ ചന്ദ്രന്റെ ഉപരിതലത്തിലെ വസ്തുക്കള്‍ പോലെ നിഴല്‍ വിരിക്കുന്നു. ഈ ഇടങ്ങള്‍ വലുതായിക്കൊണ്ടെയിരിക്കുന്നു ജൂദാസിന്റെ വെള്ളി കൊണ്ട് വാങ്ങിയ ഭൂമി പോലെ: "അന്യരെ ശവമടക്കാന്‍ ഒരു കുശവന്റെ പാടം"