ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു കൊച്ചു പ്രേമലേഖനം

നിസ്സാര്‍ ഖബാനി (സിറിയ)* വിവ: യൂസഫ്‌.എ. കെ. എന്റെ പ്രിയതമേ, ഒരുപാടു മൊഴിയുവാനുണ്ടെനിക്ക് എവിടെ ഞാന്‍ തുടങ്ങണം മുത്തേ നിന്നിലുള്ളതെല്ലാം രാജകീയം  എന്റെ വാക്കുകളിലൂടെ അര്‍ത്ഥമറിഞ്ഞു പട്ടു ഗേഹം പണിയുന്നവളെ ഇതാണെന്റെ ഗീതങ്ങള്‍, ഇത് ഞാനും ഈ കൊച്ചു പുസ്തകം നമ്മളെ കൊള്ളുന്നു നാളെ ഞാനിതിന്റെ താളുകള്‍ തിരികെ തരുമ്പോള്‍  ഒരു വിളക്ക് വിലപിക്കും  ഒരു ശയ്യ പാടും  അതിന്റെ പദങ്ങള്‍ വാഞ്ചയാല്‍ ഹരിതമാകും അതിന്റെ അല്പവിരാമ ചിഹ്നങ്ങള്‍ പറക്കുവാന്‍ വെമ്പും  പറയരുതേ: എന്തിനാണീ യുവാവ്‌  എന്നെക്കുറിച്ച് പുളയുന്ന പാതയോടും അരുവിയോടും  ബദാം മരത്തോടും വര്‍ണ പുഷ്പത്തോടും പറഞ്ഞതെന്ന്    ഞാനെവിടെപോയാലും ലോകം എന്നെ പിന്തുടരുവാന്‍ ? എന്തിനീ ഗാനങ്ങള്‍ അവന്‍ ആലപിച്ചു? ഇനി  എന്റെ സുഗന്ധം കൊണ്ട്  പൊതിയാത്ത താരകമില്ല നാളെ ജനം എന്നെ...

പറവ

പാബ്ലോ നെരുദ  വിവ: യൂസുഫ് എ. കെ. ഒരു പറവയില്‍ നിന്നു മറ്റൊരു പറവയിലേക്ക് അത് കടന്നു പോയി,  ഒരു ദിനത്തിന്റെ മുഴുവന്‍ സമ്മാനം പുല്ലാങ്കുഴലില്‍ നിന്നു പുല്ലാങ്കുഴലിലേക്ക്  ദിനം യാത്രയായി, ഹരിത വസ്ത്രം പുതച്ച്. തുരങ്കം തുറന്ന പറക്കലില്‍  കടന്നുപോകുന്ന കാറ്റിലൂടെ പക്ഷികള്‍ തകര്‍ത്തു തുറക്കുന്നിടത്തേക്ക് കനം തൂങ്ങുന്ന നീല വായുവില്‍ -  അങ്ങോട്ട്‌ നിശ കടന്നു വന്നു. യാത്രകള്‍ തീര്‍ന്നു തിരിച്ചു വന്നപ്പോള്‍  നിശ്ചല ഹരിതനായി ഞാന്‍ നിന്നു. സൂര്യനും ഭൌമ ശാസ്ത്രത്തിനുമിടയില്‍ -- ചിറകുകള്‍ ചലിച്ചതെങ്ങിനെയെന്നറിഞ്ഞു സുഗന്ധങ്ങള്‍ പരക്കുന്നതും തൂവല്‍ പൊതിഞ്ഞ ദൂരദര്‍ശിനിയിലൂടെ  ഉന്നതങ്ങളില്‍ നിന്നു ഞാന്‍ പാത കണ്ടു അരുവികളും മേല്കൂരനിറഞ്ഞ ഓടുകളും; തൊഴില്‍ ചെയ്യുന്ന മുക്കുവര്‍ നുരയുടെ കാല്‍സരായികള്‍; മുഴുവനും എന്റെ ഹരിതാകാശത്ത് നിന്നും വീക്ഷിച്ചു. ഇനി അക്ഷരങ്ങള്‍ ബാക്കിയില്ല  പറവകള്‍ പറക്കുന്നതിനെക്കാള്‍  ചെറു പക്ഷിയുടെ കുഞ്ഞുജലം  തീ പിടിച്ചിരിക്കുന്നു, പരാഗത്തിന്റെ പുറത്തു നൃത്തം ചെയ്തുകൊണ്ട്.