യൂസഫ്. എ. കെ   ചിത്രം: തുല്പാന്‍   ദൈര്‍ഘ്യം: 100 മിനിട്ട്   രാജ്യം: കസാകിസ്താന്‍  സംവിധായകന്‍:  സെര്‍ഗേ  ദ്വോര്‍ത്സേവോയ്   ( Sergey Dvortsevoy )        പേര് കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ ഇതിഹാസത്തിന്റെ നാട് ഓര്‍മ്മിച്ചു പോകും.ഖസാക്ക് എന്ന ഗൃഹാതുരത്വത്തിന്റെ ശക്തി അത്രത്തോളം വഹിച്ചു നടക്കുന്ന ഒരു സംസ്കാരത്തിലേക്കാന്നു    മറ്റൊരു ഗൃഹാതുരത്വതിന്റെ കഥ സമര്‍പ്പിക്കുന്നതു. കസാകിസ്ഥാനില്‍ ഒരു മരുഭൂമിയെ കേന്ദ്രീകരിച്ചു നടക്കുന്ന ജീവിത സന്ദര്‍ഭത്തെ അടര്‍ത്തിയെടുത്തു അതിമനോഹരമായ പെയിന്റിംഗ്      കണക്കെ അവതരിപ്പിക്കപ്പെട്ട ചലച്ചിത്ര രംഗഭാഷയാന്നു തുല്പന്‍. ഡോകുമെന്ററി      സിനിമയുടെ മര്‍മ്മം തൊട്ടറിഞ്ഞ സെര്‍ജി ടോര്‍ത്സിവോയ് (Sergei  Dvortsevoy ) ആദ്യമായി     സംവിധാനം ചെയ്ത ഫീച്ചര്‍ ചിത്രമാണിത്.    കസാകിസ്ഥാനിലെ മരുഭൂമിയില്‍ ഒരിടത്ത്  ഏകദേശം നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ വിവാഹപ്രായമാ...