നീരാളി ഗാസി അല്‍ ഗൊസൈബി (സൗദി അറേബ്യ) പരിഭാഷ: യൂസഫ്. എ. കെ. ഒരു കൈ എന്റെ കഴുത്ത് ചുറ്റിപ്പിടിക്കുന്നു മറ്റൊന്ന് എന്റെ അവയവങ്ങള്‍ ഒന്നു വീണ്ടും മറ്റൊന്ന് ഈ കറുത്ത കൈകള്‍ എന്റെ ഞരമ്പുകള്‍ ഊറ്റിക്കുടിച്ച് എന്റെ ശരീരത്തില്‍ നിന്നും ജീവിതം വറ്റിക്കുന്നു. എന്റെ കൈകള്‍ എവിടെയാണ്? ഞാന്‍ പിടിച്ച കത്തി? ഒരിക്കല്‍ എനിക്ക് സഹസ്രം കൈകളുണ്ടായിരുന്നു കത്തികള്‍ സഹസ്രം! സ്വന്തം കൈകള്‍ കൊണ്ട് എന്റെ കൈകള്‍ വെട്ടിമാറ്റാന്‍ കഴിയുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ കൈകളില്ലാതെ കറുത്ത കൈകളില്‍ അകപ്പെട്ടിരിക്കുന്നു ഈ കറുത്ത കൈകള്‍ എന്നെ ശ്വാസം കെടുത്തുന്നത് ഞാനറിയുന്നു ജന്തു എന്നെ തുറിച്ചു നോക്കുന്നു എന്റെ മരണം കണ്ടു അത്യാര്‍ത്തിയാല്‍ അവന്റെ താടിക്ക് നേരെ എന്നെ അടുപ്പിച്ചു, ചരിയുമ്പോള്‍ പൊടുന്നനെ എന്റെ നെറ്റിയില്‍ നിന്നൊരു കത്തി മുളച്ചു വന്നു എന്റെ വാരിയെല്ലുകളില്‍ നിന്നൊരു കത്തി, പുതു നിണത്തില്‍ നിന്നും മുറിവ് പൂക്കുന്നു ഓരോ തുള്ളിയും ഒരു കൈ വളര്‍ത്തിക്കൊണ്ട്. എന്നെ ശപിച്ച് ഒളിഞ്ഞിരുന്ന നേത്രങ്ങള്‍ മരിച്ചു. ........ ഞാന്‍ നിന്നോടോപ്പമുള്ളപ്പോള്‍ ഗാസി അല്‍ ഗൊസൈബി (സൗദി അറേബ്യ) പരിഭാഷ: ...